Image

വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍, ഫലപ്രഖ്യാപനം പതിവിലും വൈകുമെന്നും ടിക്കാറാം മീണ

Published on 18 May, 2019
വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍, ഫലപ്രഖ്യാപനം പതിവിലും വൈകുമെന്നും ടിക്കാറാം മീണ


തിരുവനന്തപുരം: സംസ്ഥാനത്ത്‌ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടിക്കാറാം മീണ. ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും 23-ന്‌ രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം തപാല്‍ വോട്ടുകളാണ്‌എണ്ണുക. രാവിലെ എട്ടുമണി വരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും. ഇതിനു ശേഷം വോട്ടിങ്‌ മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

വി.വി. പാറ്റ്‌ രസീതുകള്‍ കൂടി എണ്ണുന്നതിനാല്‍ ഔദ്യോഗികഫലപ്രഖ്യാപനത്തിന്‌ ഇത്തവണ പത്തുമണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരും. ഓരോ റൗണ്ടും എണ്ണിക്കഴിഞ്ഞ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സുവിധാ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതിനു ശേഷം മാത്രമേ അടുത്ത റൗണ്ട്‌ എണ്ണിത്തുടങ്ങുകയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക