Image

സി ദിവാകരന്‌ മറുപടിയുമായി അച്യുതാനന്ദന്‍

Published on 19 May, 2019
സി ദിവാകരന്‌ മറുപടിയുമായി അച്യുതാനന്ദന്‍


തിരുവനന്തപുരം: ഭരണപരിഷ്‌ക്കാര കമ്മീഷന്‍ പരാജയമാണെന്നും വി.എസ്‌ സര്‍ക്കാരിന്റെ കാലത്ത്‌ തോമസ്‌ ഐസക്ക്‌ സി.പി.ഐയെ അവഗണിച്ചെന്നുമുള്ള സി. ദിവാകരന്റെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയുമായി ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്‌ അച്യുതാനന്ദന്‍.

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്‌, ഇതിനകം മൂന്ന്‌ റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌. അതൊരു പരാജയമാണെന്ന്‌ അഭിപ്രായമില്ലെന്ന്‌ ഫേസ്‌ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കാനാവില്ലെന്നും തോമസ്‌ ഐസക്കിനെതിരായ വിമര്‍ശനത്തില്‍ വി.എസ്‌ പറയുന്നു.

ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക്‌ കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ്‌ ചെയ്‌തുകൊണ്ടിരുന്നതെന്ന്‌ ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന്‌ തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്നും വി.എസ്‌ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക