Image

അവസാന പോളിംങ് ദിനം കലാപത്തിന് സമം; ബംഗാളിലും പഞ്ചാബിലും വന്‍ അക്രമണങ്ങള്‍

കല Published on 19 May, 2019
അവസാന പോളിംങ് ദിനം കലാപത്തിന് സമം; ബംഗാളിലും പഞ്ചാബിലും വന്‍ അക്രമണങ്ങള്‍


ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട ദിവസമായ ഇന്ന് ബംഗാളിലും പഞ്ചാബിലും വലിയ സംഘര്‍ഷങ്ങള്‍. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിന് നേരെ ബോംബേറുണ്ടായി. സിപിഎമ്മിനെ അപ്രസക്തമാക്കുംവിധം എവിടെയും തൃണമൂല്‍ ബിജെപി പ്രവര്‍ത്തകരാണ് തെരുവുകള്‍ കൈയ്യടക്കിയിരിക്കുന്നത്. ബാസിര്‍ഹട്ടില്‍ തൃണമൂല്‍ ബൂത്ത കയ്യേറിയെന്ന് ബിജെപി ആരോപിച്ചു. നൂറിലധികം ബീജെപി പ്രവര്‍ത്തകരെ അക്രമിച്ചതായി ബിജെപി ആരോപിക്കുന്നു. 
ബംഗാളിലെ ബര്‍സാത്തില്‍ ബിജെപിയുടെ ഓഫീസുകള്‍ അക്രമികള്‍ വ്യാപകമായി തീയിട്ടു നശിപ്പിച്ചു. നോര്‍ത്ത് കൊല്‍ക്കത്തയിലെ ബിജെപി സ്ഥാനാര്‍ഥി രാഹുല്‍ സിന്‍ഹ അക്രമിക്കപ്പെട്ടു. എല്ലാത്തിനും പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഗുണ്ടായിസമാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ സംഘര്‍ഷങ്ങളിലൊന്നും ചെന്നുപെടാതെ മാറി നിന്ന് കാഴ്ചക്കാരാവാന്‍ മാത്രമായിരുന്നു സിപിഎം ശ്രമിച്ചത്. 
ബംഗാളിന് സമാനമായി പഞ്ചാബിലും വലിയ ആക്രമങ്ങളാണ് നടന്നത്. പ്രാദേശിക കക്ഷിയായ അകാലിദള്‍ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മിക്കയിടങ്ങളിലും ഏറ്റുമുട്ടി. പഞ്ചാബിലെ ഖാദൂര്‍സാഹിബ് മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. വോട്ട് ചെയ്ത് മടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക