Image

ഒമാനിലെ വെള്ളപ്പൊക്കം ; കാണാതായ പ്രവാസി കുടുംബത്തെ തെരയുന്നു

Published on 19 May, 2019
ഒമാനിലെ വെള്ളപ്പൊക്കം ; കാണാതായ പ്രവാസി കുടുംബത്തെ തെരയുന്നു

മസ്കത്ത്: ഒമാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കഴിഞ്ഞ ദിവസം കാണാതായ പ്രവാസി കുടുംബത്തിനായി തെരച്ചില്‍ തുടരുന്നുവെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫിന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നാണ് ആറംഗ പ്രവാസി കുടുംബത്തെ കാണാതായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു .

പ്രളയത്തില്‍ കാണാതായവര്‍ ഏഷ്യക്കാരണെന്ന് മാത്രമാണ് ലഭ്യമാവുന്ന ഏക വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പ്രളയത്തില്‍ പെട്ട് ഒലിച്ചുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ തെരഞെങ്കിലും പിന്നീട് കാഴ്ച ദുഷ്കരമായതോടെ തെരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു . തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ തുടങ്ങി. സിവില്‍ ഡിഫന്‍സിനൊപ്പം പൊലീസും ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക