Image

വിദ്യാര്‍ത്ഥിക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം ; സ്‌കൂളില്‍ ഇന്ന് അടിയന്തര യോഗം

Published on 19 May, 2019
വിദ്യാര്‍ത്ഥിക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവം ; സ്‌കൂളില്‍ ഇന്ന് അടിയന്തര യോഗം

കാസര്‍ഗോഡ് : നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്ക് പകരം അധ്യാപകന്‍ പരീക്ഷ എഴുതിയ സംഭവത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും സ്‌ക്കൂളിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുമായി സ്‌കൂളില്‍ ഇന്ന് അടിയന്തര യോഗം ചേരും. അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍, എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.

പരീക്ഷാ ആള്‍മാറട്ട വിവാദത്തിന് ശേഷം ആദ്യമായാണ് സ്‌ക്കൂളിലെ മുഴുവന്‍ അധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേരുന്നത്. പരീക്ഷ എഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദിന് പകരം താല്‍കാലിക അധ്യാപകനെ ജോലിക്ക് എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ചചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക