Image

ബി.ജെ.പി സഖ്യം വീണ്ടും ഇന്ത്യ ഭരിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍

Published on 19 May, 2019
ബി.ജെ.പി സഖ്യം വീണ്ടും ഇന്ത്യ ഭരിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍




ന്യൂഡല്‍ഹി: ബി.ജെ.പി  സഖ്യം  വീണ്ടും ഇന്ത്യ ഭരിക്കുമെന്ന്  എക്സിറ്റ് പോള്‍ ഫലങ്ങള്‍. 

കഴിഞ്ഞ തവണ എന്‍.ഡി.എ 336 വോട്ട് നേടിയിരുന്നു. അത് ഇത്തവണ ഉണ്ടാവില്ല. 

എന്‍.ഡി.എ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ് ടൈംസ് നൗ സി.എന്‍.എക്സ് പ്രവചിക്കുന്നത്. യു.പി.എക്ക് 132 സീറ്റുകള്‍ ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.

റിപ്പബ്ലിക്- സീ വോട്ടര്‍:എന്‍.ഡി.എക്കു287; യു.പി.എക്ക് 128; മറ്റുള്ളവര്‍ക്ക് 127 

എന്‍.ഡി.എക്കു യു.പിയില്‍ സീറ്റു കുറഞ്ഞാലും രാജസ്ഥന്‍, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീസ,ഗുജറാത്ത്, എന്നിവിടങ്ങളിലൊക്കെ മികച്ച വിജയം നേടും

28 സീറ്റുകളുള്ള കര്‍ണാടകയില്‍ ബി.ജെ.പി 21 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് പോള്‍. കോണ്‍ഗ്രസ് 3-6

ബി.ജെ.പി ഡല്‍ഹിയില്‍ ഏഴ് സീറ്റുകളും പിടിക്കുമെന്ന് പ്രദേശിക-ദേശിയ ചാനലുകള്‍ പ്രവചിക്കുന്നു. 

ഇന്ത്യ ടുഡെ ആക്‌സിസ്:കേരളത്തില്‍ യുഡിഎഫിന് 15 മുതല്‍ 16 വരെ. എല്‍ഡിഎഫിന് മൂന്നു മുതല്‍ അഞ്ചുവരെ. എന്‍ഡിഎയ്ക്ക് ഒന്ന് ലഭിച്ചേക്കാം. എന്‍ഡിഎ തിരുവനന്തപുരത്ത് വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്.

മാതൃഭൂമി എക്സിറ്റ് പോള്‍

തിരുവനന്തപുരത്ത് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍
വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോള്‍ ഫലം. കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടിയേക്കും.

കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍ ഡി എഫിന്റെ സി ദിവാകരന് 26 ശതമാനം വോട്ടുകളെ നേടാന്‍ സാധിക്കൂവെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. 

ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് അട്ടിമറി വിജയം പ്രവചിച്ച് മാതൃഭൂമി എക്സിറ്റ്പോള്‍. രമ്യ 48 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി പി.കെ ബിജു 37 ശതമാനത്തിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ്പോള്‍ പറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി ടി.വി ബാബുവിന് 13 ശതമാനം വോട്ടാണ് എക്സിറ്റ്പോളില്‍ പറയുന്നത്.

പാലക്കാട് ഇടത് സ്ഥാനാര്‍ഥി എം.ബി രാജേഷ് വന്‍ വിജയം നേടുമെന്നും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എക്സിറ്റ്പോള്‍ പറയുന്നു. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്.

പാലക്കാട്- എല്‍.ഡി.എഫ്- 41% ശതമാനം, യു.ഡി.എഫ്- 27%, എന്‍.ഡി.എ- 29%

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 49 ശതമാനവും പൊന്നാന്നിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ 48 ശതമാനവും വോട്ട് നേടി വിജയിക്കുമെന്നാണ് എക്സിറ്റ്പോള്‍ ഫലം പറയുന്നത്. മലപ്പുറത്ത് ഇടത് സ്ഥാനാര്‍ഥി വി.പി സാനു 36 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി വി ഉണ്ണികൃഷ്ണന്‍ 8ശതമാനവും വോട്ടും പൊന്നാനിയില്‍ ഇടത് സ്ഥാനാര്‍ഥി 36 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി വിടി രമ 11 ശതമാനവും വോട്ടും നേടുമെന്നും ഫലം പ്രവചിക്കുന്നു.

കോഴിക്കോട് ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം. എ പ്രദീപ് കുമാര്‍ 42 ശതമാനവും യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ 41 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. എന്‍ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു 11 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോള്‍ പ്രവചിക്കുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 51 ശതമാനം വോട്ട്. ഇടത് സ്ഥാനാര്‍ഥി പി.പി സുനീര്‍ 33 ശതമാനവും എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 12 ശതമാനം വോട്ട് നേടുമെന്നും എക്സിറ്റ്പോള്‍ ഫലം പറയുന്നു.

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ വ്യക്തമായ വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. 47% വോട്ട് കെ മുരളീധരനും 41 % പി ജയരാജനും നേടുമെന്നും എക്സിറ്റ് പോള്‍ പറയുന്നു. ബി.ജെ.പിയ്ക്ക് 9 ശതമാനം

കണ്ണരിലും കാസര്‍കോടും യു.ഡി.എഫ് വിജയം പ്രഖ്യാപിച്ച് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം. കണ്ണൂരില്‍ 43 ശതമാനം വോട്ട് നേടി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എല്‍.ഡി.എഫ്- 41%, എന്‍.ഡി.എ 13% വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.

കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. രാജ്‌മോഹന്‍ ഉണിണിത്താന് 46 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

എന്‍.ഡി.ടി.വി

എന്‍.ഡി.എ300
യു.പി.എ126
മറ്റുള്ളവര്‍116

 

ടൈംസ് നൗ സി.എന്‍.എക്‌സ്

എന്‍.ഡി.എ306
യു.പി.എ132
മറ്റുള്ളവര്‍104

 

റിപ്പബ്ലിക്- സീ വോട്ടര്‍

എന്‍.ഡി.എ287
യു.പി.എ128
മറ്റുള്ളവര്‍127

 

ന്യൂസ് എക്‌സ്

എന്‍.ഡി.എ298
യു.പി.എ118
മറ്റുള്ളവര്‍127

 

see also

http://www.indialife.us/

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക