Image

കോണ്‍ഗ്രസില്‍ എത്തിയതില്‍ അഭിമാനം: ശെല്‍വരാജ്‌

Published on 25 April, 2012
കോണ്‍ഗ്രസില്‍ എത്തിയതില്‍ അഭിമാനം: ശെല്‍വരാജ്‌
നെയ്യാറ്റിന്‍കര: താന്‍ കോണ്‍ഗ്രസില്‍ എത്തിയതില്‍ അഭിമാനിക്കുന്നുവെന്ന്‌ ആര്‍. ശെല്‍വരാജ്‌ പ്രസ്‌താവിച്ചു. സത്യസന്ധനായ പൊതുപ്രവര്‍ത്തകനായി കോണ്‍ഗ്രസിനൊപ്പം എന്നുമുണ്ടാകുമെന്നും നയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌ അംഗത്വം സ്വീകരിച്ചുകൊണ്ട്‌ പറഞ്ഞു.

അതിനിടെ നാല്‌ ദിവസം മുന്‍പ്‌ കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹം ശെല്‍വരാജ്‌ രേഖാമൂലം അറിച്ചിരുന്നുവെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ ചെന്നിത്തല പറഞ്ഞു. പ്രാദേശിക നേതാക്കളുമായും മറ്റുള്ളവരുമായും കൂടിയാലോചിച്ചാണ്‌ അംഗത്വം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക