Image

നവോദയ അപ്പച്ചന്റെ മൃതദേഹം ചെന്നൈയില്‍ സംസ്‌കരിച്ചു

Published on 25 April, 2012
നവോദയ അപ്പച്ചന്റെ മൃതദേഹം ചെന്നൈയില്‍ സംസ്‌കരിച്ചു
ചെന്നൈ: അന്തരിച്ച ചലച്ചിത്ര നിര്‍മാതാവ്‌ നവോദയ അപ്പച്ചന്റെ മൃതദേഹം ചൈന്നൈയില്‍ സംസ്‌കരിച്ചു. താംബരത്തുള്ള അസംപ്‌ഷന്‍ പള്ളിയിലായിരുന്നു സംസ്‌കാരം. രാവിലെ 11 മണിയോടെ കൊച്ചിയില്‍ നിന്നും ചെന്നൈയിലെത്തിച്ച മൃതദേഹം അവിടെ വസതിയില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ്‌, ചിത്ര തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

ഇന്നലെ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്‌, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ബിഷപ്പുമാരായ മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജയിംസ്‌ പഴയാറ്റില്‍ എന്നിവരും ചലച്ചിത്ര, സാംസ്‌കാരിക, സാമൂഹ്യ, രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖരും പുഷ്‌പചക്രം അര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക