Image

ചമ്പല്‍ റാണി ഫൂലന്‍ ദേവിയുടെ ജീവിതം വീണ്ടും സ്‌ക്രീനില്‍

Published on 20 May, 2019
ചമ്പല്‍ റാണി ഫൂലന്‍ ദേവിയുടെ ജീവിതം വീണ്ടും സ്‌ക്രീനില്‍


ചമ്പല്‍ റാണി ഫൂലന്‍ ദേവിയുടെ സംഭവബഹുലമായ ജീവിതം വീണ്ടും സ്‌ക്രീനിലെത്തുന്നു. ദിമാന്‍ഷു ദുലിയ ആണ്‌ `ഫൂലന്‍ ദേവി' എന്ന പേര്‌ നല്‍കിയിരിക്കുന്ന വെബ്‌ സീരീസ്‌ സംവിധാനം ചെയ്യുന്നത്‌. തനിഷ്‌ത ചാറ്റര്‍ജി ആയിരിക്കും ഫൂലനെ അവതരിപ്പിക്കുക. ഇവരുടെ ജീവിതവും മരണവും ചിത്രീകരിക്കുന്ന സീരീസിന്‌ 20 എപ്പിസോഡുകള്‍ ഉണ്ടായിരിക്കും.

25 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഫൂലന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ശേഖര്‍ കപൂര്‍ ഒരു ചിത്രം സംവിധാനം ചെയ്‌തിരുന്നു. `ബാന്‍ഡിഡ്‌ ക്വീന്‍' എന്നായിരുന്നു സിനിമയുടെ പേര്‌. ആ ചിത്രത്തിന്റെ കാസ്റ്റിങ്‌ ഡയറക്ടറായിരുന്നു ദിമാന്‍ഷു ദുലിയ.

1981ല്‍ ഉന്നത വര്‍ഗക്കാരായ ഇരുപതു പേരെ കൂട്ടക്കൊല ചെയ്‌തതോടെയാണ്‌ ഫൂലന്‍ ദേവിയും സംഘവും ശ്രദ്ധ നേടുന്നത്‌.

പിന്നീട്‌ 1983ല്‍ ഇവര്‍ കീഴടങ്ങുകയായിരുന്നു. പതിനൊന്ന്‌ വര്‍ഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഫൂലന്‍ സമാജ്‌ വാദി പാര്‍ട്ടിയില്‍ ചേരുകയും പിന്നീട്‌ ഇന്ത്യന്‍ പാര്‍ലിമെന്റ്‌ അംഗമാവുകയും ചെയ്‌തു. 2001 ജൂലൈ 25ന്‌ ഡല്‍ഹിയില്‍ സ്വവസതിയ്‌ക്ക്‌ മുന്നില്‍ അക്രമികളുടെ വെടിയേറ്റ്‌ ഫൂലന്‍ ദേവി കൊല്ലപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക