Image

പ്രളയാനന്തര കേരളത്തിന്‌ ഡച്ച്‌ മാതൃക; മുഖ്യമന്ത്രി

Published on 20 May, 2019
പ്രളയാനന്തര കേരളത്തിന്‌ ഡച്ച്‌ മാതൃക; മുഖ്യമന്ത്രി


തിരു: വിദേശ സന്ദര്‍ശനം ഫലപ്രദമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. യുറോപ്യന്‍ സന്ദര്‍ശനം സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ഗുണം ചെയ്യും. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്‌ അടിത്തറയൊരുക്കാനുതകുന്ന നിരവധി കാര്യങ്ങള്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഉടന്‍ യോഗം വിളിക്കുമെന്നും ഡച്ച്‌ മാതൃക കൂടി പരിഗണിച്ചാവും തീരുമാനങ്ങള്‍ എടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നെതര്‍ലന്റ്‌്‌സിലെ പല കാര്യങ്ങളും കേരളത്തിന്‌ മാതൃകയാക്കാവുന്നതാണ്‌. പ്രളയത്തെ അതിജീവിക്കാനുള്ള ഡച്ച്‌ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ കണ്ട്‌ വിലയിരുത്താനായി. റൂം ഫോര്‍ റിവര്‍ എന്ന ഡച്ച്‌ പദ്ധതി കേരളത്തിലും നടപ്പാക്കാവുന്നതാണ്‌. തീരവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്‌ തന്നെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന പദ്ധതിയാണിത്‌.

സമുദ്ര നിരപ്പില്‍ നിന്ന്‌ താഴെ നില്‍ക്കുന്ന പ്രദേശങ്ങളിലാണ്‌ നെതര്‍ലന്റ്‌സ്‌ ഇത്‌ നടപ്പിലാക്കിയത്‌. കുട്ടനാട്‌ പോലുള്ള കേരളത്തിലെ പ്രദേശങ്ങളില്‍ ഇവ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെതര്‍ലന്റ്‌സിലെ ജലവിഭവ ജലമാനേജ്‌മെന്റ്‌ വിദഗ്‌ധരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞു.

അവര്‍ അവതരിപ്പിച്ച പദ്ധതികള്‍ പലതും കേരളത്തിന്‌ ഉപയോഗപ്പെടുത്താവുന്നതാണ്‌. കാര്‍ഷിക രംഗത്ത്‌ നെതര്‍ലന്റ്‌സിന്‌ വമ്പിച്ച ഉത്‌പാദനക്ഷമതയുണ്ട്‌. കൃഷി വനപരിപാലനം എന്നിവയില്‍ ഒന്നാം സ്ഥാനത്തുളള്ള സര്‍വകലാശാല സന്ദര്‍ശിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക