Image

കെസിആര്‍എം നോര്‍ത്ത് അമേരിക്ക ഷിക്കാഗോയില്‍ സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം

ചാക്കോ കളരിക്കല്‍ Published on 20 May, 2019
കെസിആര്‍എം നോര്‍ത്ത് അമേരിക്ക ഷിക്കാഗോയില്‍ സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം
അടിമകളെയും അന്ധവിശ്വാസത്തെയും സൃഷ്ടിച്ചുകൊണ്ടാണ് അധികാരവ്യവസ്ഥ എന്നും നിലനില്‍ക്കുന്നത്. ക്രിസ്ത്യന്‍ സഭകളിലെ അധികാരവ്യവസ്ഥ ദൈവത്തില്‍നിന്നും കിട്ടിയ ഹയരാര്‍ക്കി ഭരണസമ്പ്രദായമാണെന്ന് വ്യാഖ്യാനിച്ച് െ്രെകസ്തവരെ ഇന്നും അടക്കിഭരിക്കുകയാണ്. ക്രിസ്തുവും അപ്പോസ്തലന്മാരും പൂര്‍ണമായും നിഷേധിച്ച ഭൗതികഭരണം ക്രിസ്തുമതത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമല്ല. സമൂഹത്തിന്റെ ഭൗതികവസ്തുക്കളുടെ ഭരണം, ബൈബിളിന്റെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍, മുന്‍കാലങ്ങളില്‍ പള്ളിയോഗങ്ങള്‍വഴി ജനാധിപത്യപരമായിട്ടായിരുന്നു നടന്നിരുന്നത്. മെത്രാന്മാര്‍ക്കോ പുരോഹിതര്‍ക്കോ പള്ളിയുടെയോ പള്ളിസ്വത്തിന്റെയോ ഭരണത്തില്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഈ അടുത്തകാലത്ത്, പൗരസ്ത്യസഭകളുടെ കാനോന്‍ നിയമം മാര്‍തോമാ നസ്രാണി കത്തോലിക്കാ സഭയ്ക്കും ബാധകമാക്കി. 

പള്ളിയോഗഭരണരീതിയെ നിര്‍ജീവമാക്കി വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാരിഷ്‌കൗണ്‍സില്‍ സഭയില്‍ നടപ്പിലാക്കി. അങ്ങനെ പള്ളികളുടെ ഭൗതകസ്വത്തുക്കള്‍ മുഴുവന്‍ പുരോഹിതപിടിയിലാക്കി. ആ സാഹചര്യത്തില്‍ െ്രെകസ്തവരുടെ അടിയന്തര ആവശ്യം അവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിനുവേണ്ടിയുള്ള ഒരു പള്ളിനിയമം പാസ്സാക്കിയെടുക്കുക എന്നതാണ്. സഭാനവീകരണക്കാര്‍ വീറോടെ വാദിക്കുന്നതും സര്‍ക്കാര്‍ പള്ളിനിയമം നിര്‍മിക്കണമെന്നാണ്.

മേല്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, കെസിആര്‍എം നോര്‍ത്ത്
അമേരിക്ക ഓഗസ്റ്റ് 10, 2019ന് ഷിക്കാഗോയില്‍വെച്ച് ഒരു  ഏകദിന സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. എല്ലാവരുടെയും അറിവിലേയ്ക്കായി സമ്മേളനകമ്മറ്റിയിലെ  അംഗങ്ങളുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മറ്റിഅംഗങ്ങളുമായി നേരില്‍ ബന്ധപ്പെടാവുന്നതാണ്. സമ്മേളനത്തില്‍ പങ്കെടുത്ത് അതിനെ വിജയിപ്പിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.

Chairman
Lukose Pattiyal (Chicago)
M: 708-415-6827
alukose@yahoo.com

Members
Jose Kalliduckil (Chicago)
M: 773-202-1996
Jose.kalliduckil@gmail.com

James Kureekkattil (Dteroit)
M: 248-837-0402
kureekkattil@gmail.com

Tomy Methipara (Chicago)
M: 773-405-0411
Tomy.methipara@sbcglobal.com

Joy Oravanakalam (Chicago)
M: 630-415-6488

Mrs. Mary Jose (Cleveland)
216-688-8817
tmnjalian@gmail.com;

George Thaila (New York)
516-312-1037
Gthaila2@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക