Image

ജോസ്.കെ മാണിക്ക് വര്‍ക്കിങ് പ്രസിഡന്റ് ആകാം , സംസ്ഥാന കമ്മറ്റി വിളിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല: പി.ജെ ജോസഫ്

Published on 20 May, 2019
ജോസ്.കെ മാണിക്ക് വര്‍ക്കിങ് പ്രസിഡന്റ് ആകാം , സംസ്ഥാന കമ്മറ്റി വിളിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല: പി.ജെ ജോസഫ്

തൊടുപുഴ∙ കേരള കോണ്‍ഗ്രസിലെ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാകുന്നു . കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റിയോഗം ഉടന്‍ വിളിക്കില്ലെന്നാണു പി.ജെ. ജോസഫിന്റെ നിലപാട്. ഇതുസംബന്ധിച്ച ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യം തള്ളി.

സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെങ്കില്‍ ആദ്യം ഇതിനുള്ള സാഹചര്യം അറിയിക്കണം. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്ന നിലപാടും ജോസഫ് മുന്നോട്ടുവയ്ക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡപ്യുട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് വ്യക്തമാക്കുന്നു.

അതേസമയം, കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കിടെ കോട്ടയത്ത് ഇന്ന് കെ.എം.മാണി അനുസ്മരണ സമ്മേളനം നടക്കും. പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യുഡിഎഫിന്‍റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പി.ജെ.ജോസഫും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്‌ ശക്തി തെളിയിക്കാനുള്ള അവസരമായാണ് ഇരുവിഭാഗവും സമ്മേളനത്തെ കാണുന്നത്. പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക