Image

തപാല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരാന്‍ ഹൈക്കോടതി

Published on 20 May, 2019
തപാല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരാന്‍ ഹൈക്കോടതി
കൊച്ചി: പോലീസുകാരുടെ തപാല്‍ ബാലറ്റുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം സംഭവത്തില്‍ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തപാല്‍ വോട്ടില്‍ ക്രമക്കേട് ആരോപിച്ച്‌ ഹൈക്കോടതിയെ സമീപിച്ചത്. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും റദ്ദാക്കണമെന്നും ചെന്നിത്തല കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ 10 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക