Image

പ്രജ്ഞ സിംഗ്‌ മൂന്ന്‌ ദിവസം മൗനവ്രതത്തില്‍

Published on 20 May, 2019
 പ്രജ്ഞ സിംഗ്‌ മൂന്ന്‌ ദിവസം മൗനവ്രതത്തില്‍

വിദ്വേഷ പരാമര്‍ശം കൊണ്ട്‌ ബിജെപിയെ വിഷമവ്രത്തത്തിലാക്കിയ ഭോപ്പാലിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയും മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതിയുമായ പ്രജ്ഞ സിംഗ്‌ ഠാക്കുര്‍ മൗന വ്രതത്തില്‍.

തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതു വരെ മൂന്ന്‌ ദിവസം താന്‍ മൗനവ്രതത്തിലായിരിക്കുമെന്ന്‌ പ്രജ്ഞ സിംഗ്‌ ട്വിറ്ററില്‍ വ്യക്തമാക്കി.
നേരത്തെ, ഗാന്ധിജിയുടെ നേരെ നിറയൊഴിച്ച നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന്‌ വിശേഷിപ്പിച്ചതിനെതിരെ ബിജെപിയില്‍ നിന്നടക്കം വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു ഇവര്‍ക്ക്‌.

അതിന്‌ ശേഷമാണ്‌ ഖേദപ്രകടനവുമായി മൂന്നു ദിവസത്തെ മൗനമാചരിക്കുമെന്ന്‌ പ്രജ്ഞ സിംഗ്‌ വ്യക്തമാക്കുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക