Image

തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന്‌ കോടിയേരി

Published on 20 May, 2019
തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന്‌ കോടിയേരി


കാസര്‍ഗോഡ്‌ : പല ഇലക്ഷനും തോറ്റിട്ടുണ്ട്‌ എന്നാല്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത്‌ ദുരന്തമാണെന്നും ഇത്‌ ഒഴിവാക്കാന്‍ സിപിഎം ശ്രമങ്ങള്‍ തുടങ്ങിയതായും കോടിയേരി അറിയിച്ചു.

അഞ്ച്‌ ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്‌-ബിജെപി ധാരണയുണ്ടെന്നും കോടിയേരി ആരോപിച്ചു. ബിജെപിയുടെ വോട്ട്‌ ബിജെപിക്ക്‌ തന്നെ ചെയ്‌താല്‍ ഇടതിന്‌ നല്ല ഫലം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ല, മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും കോടിയേരി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക