Image

ഐശ്വര്യാ റായിയുമായുണ്ടായിരുന്ന പ്രണയത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കിയ വിവേക് ഒബ്‌റോയിക്ക് വനിതാ കമ്മീഷന്റെ കുരുക്ക്

Published on 20 May, 2019
ഐശ്വര്യാ റായിയുമായുണ്ടായിരുന്ന പ്രണയത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കിയ വിവേക് ഒബ്‌റോയിക്ക് വനിതാ കമ്മീഷന്റെ കുരുക്ക്


മുംബൈ: ഐശ്വര്യാ റായിയുമായി ഉണ്ടായിരുന്ന പ്രണയത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കിയ വിവേക് ഒബ്‌റോയിക്ക് വനിതാ കമ്മീഷന്റെ കുരുക്ക്. മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ഒബ്‌റോയിയില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണ് താരം ചെയ്തതെന്നും അടിയന്തര നടപടി ആവശ്യമാണെന്നും കമ്മീഷന്‍ പ്രതികരിച്ചു

സല്‍മാന്‍ ഖാന്‍ഐശ്വര്യാ റായി പ്രണയത്തെ അഭിപ്രായ വോട്ടെടുപ്പായും താനും ഐശ്വര്യയുമായി ഉണ്ടായിരുന്ന പ്രണയത്തെ എക്‌സിറ്റ് പോള്‍ ഫലമായും അഭിഷേക് ബച്ചന്‍ഐശ്വര്യ വിവാഹത്തെ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലമായും ചിത്രീകരിക്കുന്ന ട്രോളാണ് ഒബ്‌റോയി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ട്രോള്‍ മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇതില്‍ രാഷ്ട്രീയമില്ല ജീവിതം മാത്രമേ ഉള്ളൂ എന്ന അടിക്കുറിപ്പോടെയാണ് ഒബ്‌റോയി ട്രോള്‍ ഷെയര്‍ ചെയ്തത്.

അതേസമയം ഒബ്‌റോയിയുടെ ട്വീറ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ട്രോള്‍ ഷെയര്‍ ചെയ്ത ഒബ്‌റോയിക്കെതിരെ ബോളിവുഡ് സിനിമാ ലോകത്ത് നിന്നും കായിക രംഗത്ത് നിന്നും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ട മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയായി ഒബ്‌റോയി അഭിനയിച്ച ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് താരം വിവാദത്തിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക