Image

ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു.

ജീമോന്‍ റാന്നി Published on 21 May, 2019
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു.
ഹൂസ്റ്റണ്‍:  ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സസ് വാരം സമുചിതമായി ആഘോഷിച്ചു. 

നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയിലെ അംഗങ്ങളും അമേരിക്കയില്‍ 25 വര്‍ഷങ്ങളിലധികം  സേവനം ചെയ്തിട്ടുള്ളവരുമായ  നഴ്‌സുമാരെ ആദരിക്കുകയുണ്ടായി. ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുന്ന ഇമ്മാനുവേല്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായ നഴ്‌സുമാരെ ആദരിച്ചത് വികാരനിര്‍ഭരമായ ഒരു ചടങ്ങായിരുന്നു.

മെയ് 19 നു ഞായാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തപ്പെട്ട പ്രസ്തുത സമ്മേളനത്തില്‍ ഇമ്മാനുവേല്‍ സേവികാസംഘം സെക്രട്ടറി മെറീന മാത്യു സ്വാഗതം ആശംസിച്ചു.

ഇടവക വികാരി  റവ. ഏബ്രഹാം വര്‍ഗീസ്  അദ്ധ്യക്ഷത വഹിച്ച സമ്മേളനം, മുഖ്യാതിഥിയായിരുന്ന മാര്‍ത്തോമാ സഭ മുന്‍ വികാരി ജനറാള്‍ വെരി. റവ. ഡോ.ചെറിയാന്‍ തോമസ് ഉത്ഘാടനം ചെയ്തു. ഇടവകയിലെ ഏറ്റവും മുതിര്‍ന്ന 3 നഴ്‌സുമാര്‍ ചേര്‍ന്ന് ദീപം തെളിയിക്കുയ്കയും, തുടര്‍ന്ന് ഇടവകയിലെ എല്ലാ നഴ്‌സുമാരും ചേര്‍ന്ന് പുനഃസമര്‍പ്പണ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. 25 വര്‍ഷത്തിലധികമായി അമേരിക്കയില്‍ നഴ്‌സുമാരായി സേവനം അനുഷ്ടിച്ച 75ല്‍ പരം നഴ്‌സുമാരെ സമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

ആനി  ജോജി, ബെറ്റ്‌സി വര്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലിജി  മാത്യൂസ്  ആലപിച്ച ശ്രുതിമധുരമായ ഗാനം സമ്മേളനത്തിന്റെ മാറ്റു കൂട്ടി. രമണി മാത്യു, മറിയാമ്മ ഉമ്മന്‍, ശാലിനി പാപ്പച്ചന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.



ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു.  ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ സേവികാസംഘം നഴ്‌സുമാരെ ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക