Image

കുമാരസ്വാമി പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് എത്തിയില്ല; കോണ്‍ഗ്രസ് ആശങ്കയില്‍

Published on 21 May, 2019
കുമാരസ്വാമി പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് എത്തിയില്ല; കോണ്‍ഗ്രസ് ആശങ്കയില്‍

ബെഗളൂരു: കോണ്‍ഗ്രസ് ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് ജനതാദള്‍ എസ് വിട്ടുനില്‍ക്കുന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ എത്തേണ്ടിയിരുന്നത് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയായിരുന്നു. എന്നാല്‍ കുമാരസ്വാമി ഡല്‍ഹി യാത്ര വേണ്ടെന്ന് വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതിന് കുമാരസ്വാമി വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. വോട്ടിങ് മെഷീനുകള്‍ സംബന്ധിച്ച് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് ഉചിതമായ തീരുമാനം എടുക്കുന്നതിനുവേണ്ടി കൂടിയാണ് പ്രതിപക്ഷ കക്ഷികളെ കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് വിളിച്ചത്.

അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതാകാം യോഗത്തില്‍ നിന്ന് വിട്ടുനല്‍ക്കാന്‍ കുമാരസ്വാമി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക