Image

യു പിയില്‍ വോട്ടിംഗ്‌ മെഷീനുകള്‍ മാറ്റിയെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Published on 21 May, 2019
യു പിയില്‍ വോട്ടിംഗ്‌ മെഷീനുകള്‍ മാറ്റിയെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍
ന്യൂഡല്‍ഹി: യു പിയില്‍ സ്‌ട്രോംഗ്‌ റൂമില്‍ വച്ച്‌ വോട്ടിംഗ്‌ യന്ത്രങ്ങള്‍ മാറ്റിയെന്ന മുഴുവന്‍ പരാതികളും തള്ളി തിരഞ്ഞെടുപ്പു കമ്മീഷന്‍.

വോട്ടിംഗ്‌ മെഷീനുകളും വിവിവിപാറ്റുകളും എല്ലാ സ്ഥാനാര്‍ഥികളുടെയും മുന്നില്‍ വച്ചാണ്‌ സീല്‍ ചെയ്‌തതെന്നും അതിനാല്‍ത്തന്നെ ആരോപണങ്ങള്‍ ബാലിശമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളിലുണ്ട്‌.

ബി ജെ പിയുടെ ആവശ്യപ്രകാരം വോട്ടിംഗ്‌ മെഷീനുകള്‍ സ്‌ട്രോംഗ്‌ റൂമുകളില്‍ വച്ച്‌ മാറ്റിയെന്ന്‌ വിവിധ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഗാസിപൂര്‍, ചന്ദൗലി, ദൊമാരിയാഗഞ്ച്‌, ഝാന്‍സി എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട്‌ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക