Image

തിരുവനന്തപുരത്ത് വൻ തീപിടുത്തം; ഇരുനിലക്കെട്ടിടം പൂർണമായും കത്തി നശിച്ചു

Published on 21 May, 2019
തിരുവനന്തപുരത്ത് വൻ തീപിടുത്തം; ഇരുനിലക്കെട്ടിടം പൂർണമായും കത്തി നശിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ തീപിടുത്തം. എംജി റോഡിന് സമീപത്തെ വ്യാപാര സ്ഥാപനം പൂർണമായും കത്തി നശിച്ചു. കുടയും ബാഗുകളും വിൽക്കുന്ന ചെല്ലം അംബ്രല്ലാ മാർട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഇരുനില കെട്ടിടം പൂർണമായും കത്തി നശിച്ചു. 5 ഫയർ ഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരുന്നു. എയർപോർട്ടിൽ നിന്നും കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എംജി റോഡിൽ പാർത്ഥാസിന് സമീപത്തുള്ള കടകളിലേക്കും തീപടരുകയാണ്. സമീപത്തെ ഒരു വീട്ടിലേക്കും തീപടർന്നു. വീട്ടുകാരെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. തീ കെടുത്തുന്നതിനിടെ ഒരു ഫയർമാനും പരുക്കേറ്റിട്ടുണ്ട്.വ്യാപാര സാധനത്തിനകത്തുള്ള സാധനങ്ങൾ പുറത്തെത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമം നടത്തുന്നത്. ജീവനക്കാരെത്തി ഷട്ടർ തുറന്നപ്പോൾ തീ പടരുന്നത് കാണുകയായിരുന്നു. കടയ്ക്കകത്തെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ഇതിനോട് ചേർന്ന് വസ്ത്രവ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമുണ്ട്. നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

l
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക