Image

പി.സി.ജോര്‍ജിനെ നേതാവ് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫ്രാന്‍സീസ് ജോര്‍ജ്

Published on 25 April, 2012
പി.സി.ജോര്‍ജിനെ നേതാവ് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫ്രാന്‍സീസ് ജോര്‍ജ്
കാഞ്ഞിരപ്പള്ളി: കേരളാ കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസിന്റെ തന്നെ നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന്റെ രൂക്ഷവിമര്‍ശനം. പി.സി.ജോര്‍ജിനെ നേതാവ് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നാട്ടുകാരെ പുലഭ്യം പറയുന്നതിന് വേണ്ടിയാണ് അദ്ദേഹം കൂടുതലും സമയം കണ്ടെത്തുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ് തുറന്നടിച്ചു. 

കേരള കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിന് ചേരുന്ന നടപടികളല്ല പി.സി. ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും പി.സി. ജോര്‍ജിനെ ജയിപ്പിച്ച ജനങ്ങള്‍ ഇതേക്കുറിച്ച് ചിന്തിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു. 

എരുമേലിയിലെ സബ് രജിസ്ട്രാര്‍ ഓഫീസ് കൂവപ്പള്ളിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നിലനിന്നിരുന്ന തര്‍ക്കമാണ് നേതാക്കള്‍ തമ്മിലുള്ള പരസ്യ വിമര്‍ശനത്തിലെത്തിയതെന്നാണ് സൂചന. കൂവപ്പള്ളിയില്‍ നടന്ന യോഗത്തിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ വിമര്‍ശനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക