Image

വ്യാജരേഖാ വിവാദം: ആദിത്യന്റെ രഹസ്യമൊഴി എടുത്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Published on 21 May, 2019
വ്യാജരേഖാ വിവാദം: ആദിത്യന്റെ രഹസ്യമൊഴി എടുത്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും


എറണാകുളം: വ്യാജരേഖ കേസില്‍ ആരോപണവിധേയനായ ആദിത്യന്റെ രഹസ്യ മൊഴിയെടുത്തു. 164 വകുപ്പ് പ്രകാരമുള്ള ?രഹസ്യമൊഴിയെടുപ്പ് രണ്ട് മണിക്കൂറോളം നീണ്ടു. കാക്കനാട്  മജിസ്‌ട്രേറ്റിന് മുന്പാകെയാണ് ആദിത്യന്‍ രഹസ്യമൊഴി നല്‍കിയത്. ആദിത്യന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കുവാന്‍ മാറ്റി. എന്നാല്‍ പോലീസ് കസ്റ്റഡി അനുവദിച്ചില്ല.

പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം ഏറ്റെന്നു കാക്കനാട് ഫസ്റ്റ്കഌസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആദിത്യന്‍  പറഞ്ഞിരുന്നു.  ഇതേ തുടര്‍ന്ന് ആദിത്യനെ കോടതി വൈദ്യ പരിശോധനയ്ക്കായി അയച്ചിരുന്നു. 

വൈദ്യ പരിശോധന കഴിഞ്ഞ് വൈകുന്നേരം  4.45നു തിരിച്ചു വന്ന ആദിത്യയെ മജിസ്‌ട്രേറ്റ് തന്റെ ചേംബറില്‍ ഏകദേശം രണ്ടു മണിക്കൂര്‍ സ്വന്തം തീരുമാനപ്രകാരം മൊഴി കേള്‍ക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പുറത്ത് കോടതിയില്‍ മജിസ്‌ട്രേറ്റ് നാളെ ജാമ്യ അപേക്ഷയിലും കസ്റ്റഡി ആവശ്യത്തിലും വാദം തുടരുമെന്നും പ്രതിയെ നാളെ വീണ്ടും ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു. അന്വേഷണം നടത്തുന്ന ഉ്യുെ നാളെ അസൗകര്യം അറിയിച്ചെങ്കിലും കോടതി അത് സമ്മതിച്ചില്ല.. താങ്കള്‍ വന്നാലും വന്നില്ലെങ്കിലും നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചു. 

ബന്ധുക്കളും സുഹൃത്തുക്കളും  വൈദീകരും എ.എം.ടി പ്രവര്‍ത്തകരും  ഉള്‍പ്പെടെ അനേകരാണ് കോടതിയില്‍ എത്തിയത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക