Image

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന ഭയത്തില്‍ അണ്ണാ ഡിഎംകെ

കല Published on 22 May, 2019
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന ഭയത്തില്‍ അണ്ണാ ഡിഎംകെ

ദേശിയ രാഷ്ട്രീയത്തിനൊപ്പം തമിഴ്നാട്ടിലെ പ്രാദേശിക രാഷ്ട്രീയത്തിലും വലിയ ചലനങ്ങളാണ് വരും ദിവസങ്ങളിലുണ്ടാകുക. തമിഴ്നാട്ടിലെ 22 നിയമസഭ മണ്ഡലങ്ങളിലെ ഫലം വരുന്നതോടെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമാകുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നു. 118 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 114 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ട്. ഇതില്‍ തന്നെ അഞ്ച് പേര്‍ ഏത് സമയവും ദിനകരന്‍ പക്ഷത്തേക്ക് ചായുമെന്ന ഭയവും അണ്ണാഡിഎംകെയ്ക്ക് ഉണ്ട്.  ഇത് കൂടാതെ 22 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ പത്ത് മണ്ഡലങ്ങളിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഭൂരിപക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയു. 
അതേ സമയം 21 സീറ്റുകളില്‍ ജയിച്ചാല്‍ ഡിഎംകെ അധികാരത്തില്‍ വരാനുള്ള ഭൂരിപക്ഷത്തില്‍ എത്തും. എന്നാല്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് അധികാരത്തില്‍ നിന്ന് പുറത്തുപോകുന്നതാണ് ഡിഎംകെ നേതാവ് സ്റ്റാലിന് താത്പര്യം. ഇപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പ് വന്നാല്‍ ഡിഎംകെ വന്‍ ഭൂരിപക്ഷത്തില്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് എവിടെയും. ജയലളിതയില്ലാത്ത അണ്ണാ ഡിഎംകെ തകര്‍ന്ന് തരിപ്പണമാകുമെന്നും അപ്രസക്തമാകുമെന്നും തമിഴക രാഷ്ട്രീയം വിലയിരുത്തുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക