Image

വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

കല Published on 22 May, 2019
വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

സ്വതന്ത്ര്യ ഇന്ത്യയിലെ 19ാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് നാളെ ഫലം പുറത്തുവരും. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രഖ്യാപിച്ചതിന്‍റെ ആവേശത്തിലാണ് ബിജെപി. ഒരിക്കല്‍ കൂടി ഭരണം നഷ്ടപ്പെട്ടാന്‍ ഇനിയെന്ത് എന്ന ആശങ്കയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ്. എവിടേക്ക് ഓടിക്കയറണമെന്ന ചിന്തയുമായി പ്രബല പ്രാദേശിക കക്ഷികള്‍. 
നാളെ രാവിലെ ഇന്ത്യന്‍ സമയം എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഒമ്പത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. ഉച്ചയോടെ വിജയികളെ അറിയാന്‍ കഴിയും. എന്നാലും വൈകുന്നേരത്തോടെ മാത്രമേ ഔദ്യോഗികമായ ഫലപ്രഖ്യാപനം ഉണ്ടാകു. 
ഇതേ സമയം ഡല്‍ഹിയില്‍ തിരക്കിട്ട മുന്നണി ചര്‍ച്ചകള്‍ നടക്കുകയാണ്. എക്സിറ്റ് പോളിന്‍റെ എല്ലാ ആത്മവിശ്വാസവും ബിജെപിയില്‍ പ്രകടമാണ്. എന്നാല്‍ കോണ്‍ഗ്രസ് ക്യാമ്പ് തീര്‍ത്തും മ്ലാനമാണ്. തെന്നിന്ത്യയില്‍ കോണ്‍ഗ്രസിന്‍റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്ന ഡിഎംകെ പോലും എക്സിറ്റ് പോള്‍ പ്രവചനത്തില്‍ നിരാശരായി ബിജെപി പാളയത്തിലേക്ക് അടുക്കുന്നതായി സൂചനകളുണ്ട്. കേന്ദ്രത്തില്‍ അധികാരം ലഭിക്കുമെന്ന പ്രവചനങ്ങള്‍ എത്തിയതോടെ കര്‍ണാടകയിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരുകളെ അട്ടിമറിക്കാനും ബിജെപി ശ്രമിക്കുന്നതായി ആരോപണമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക