Image

സിബിഐ വരണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമ ശ്രദ്ധ സ്വാഭാവികമെന്നും കോടതി

കല Published on 22 May, 2019
സിബിഐ വരണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമ ശ്രദ്ധ സ്വാഭാവികമെന്നും കോടതി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കുന്നതിനാല്‍ ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി വിധിക്കു ശേഷമേ പരിഗണിക്കാന്‍ കഴിയു എന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. 
സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 
എന്നാല്‍ മാധ്യമ വിചാരണയെന്ന വാദം കോടതി തള്ളിക്കളഞ്ഞു. ദിലീപ് സെലിബ്രിറ്റിയായതിനാല്‍ മാധ്യമശ്രദ്ധയുണ്ടാകുക സ്വാഭാവികം മാത്രമെന്നായിരുന്നു കോടതിയുടെ പ്രതികരണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക