Image

രാഷ്ട്രപതി സ്ഥാനാര്‍ഥി: തീരുമാനം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമെന്ന് തൃണമൂല്‍

Published on 25 April, 2012
രാഷ്ട്രപതി സ്ഥാനാര്‍ഥി: തീരുമാനം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമെന്ന് തൃണമൂല്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രമേ പാര്‍ട്ടി നിലപാട് എടുക്കുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര റെയില്‍വേ മന്ത്രിയുമായ മുകുള്‍ റോയ്. രാവിലെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുകുള്‍ റോയ്. വരുന്ന ജൂലൈയില്‍ നിലവിലെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കാലാവധി അവസാനിക്കും. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ സഖ്യകക്ഷിയായ തൃണമൂലിന്റെ പിന്തുണ കോണ്‍ഗ്രസിന് അനിവാര്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക