Image

വ്യാജമുദ്രപത്രക്കേസ്: അറസ്റ്റിലായ ഗുമസ്തനെ റിമാന്‍ഡ് ചെയ്തു

Published on 25 April, 2012
വ്യാജമുദ്രപത്രക്കേസ്: അറസ്റ്റിലായ ഗുമസ്തനെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: വ്യാജമുദ്രപത്രക്കേസില്‍ അറസ്റ്റിലായ അഭിഭാഷക ഗുമസ്തന്‍ വിജയകുമാറിനെ കോടതി മെയ് ഏഴ് വരെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. 

ഇയാളെ നാളെ 3.30 ന് കോടതിയില്‍ ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ 329 കേസുകളില്‍ വ്യാജമുദ്രപത്രങ്ങള്‍ കണ്‌ടെത്തിയതായി ജില്ലാ കോടതി ശിരസ്തദാര്‍ പോലീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വഞ്ചിയൂര്‍ കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ ഗുമസ്തനാണ് ശ്രീകാര്യം ചാവടിമുക്ക് സ്വദേശിയായ വിജയകുമാര്‍. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യാജമുദ്രപത്രങ്ങള്‍ പ്രിന്റ് ചെയ്തിരുന്നതായി ഇയാള്‍ സമ്മതിച്ചതായിട്ടാണ് വിവരം. വീട്ടിലെ പ്രിന്ററിലാണ് മുദ്രപത്രങ്ങള്‍ നിര്‍മിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക