Image

കോണ്‍ഗ്രസ് പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് ശെല്‍വരാജ്

Published on 25 April, 2012
കോണ്‍ഗ്രസ് പ്രവര്‍ത്തകനായതില്‍ അഭിമാനിക്കുന്നുവെന്ന് ശെല്‍വരാജ്
നെയ്യാറ്റിന്‍കര: കോണ്‍ഗ്രസ് പ്രവര്‍ത്തകനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ആര്‍. ശെല്‍വരാജ്. നെയ്യാറ്റിന്‍കരയില്‍ നടന്ന യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയില്‍ നിന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു ശെല്‍വരാജ്. സത്യസന്ധനായ പൊതുപ്രവര്‍ത്തകനായി കോണ്‍ഗ്രസിനൊപ്പം എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സഹായമഭ്യര്‍ഥിച്ചപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്ക് എന്നും കടപ്പെട്ടവനാണെന്നും ജീര്‍ണത ബാധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും താന്‍ പുറത്തുകടക്കുകയായിരുന്നെന്നും ഇനിയും നിരവധി പേര്‍ തന്നെ പിന്തുടര്‍ന്നുവരുമെന്നും ശെല്‍വരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക