Image

ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാനാകില്ലെന്ന് കെഎസ്ഇബി

Published on 25 April, 2012
ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കാനാകില്ലെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് ഒഴിവാക്കാനാകില്ലെന്ന് കെഎസ്ഇബി, വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ തെളിവെടുപ്പിലാണ് ബോര്‍ഡ് ആവശ്യമുന്നയിച്ചത്. വൈദ്യുതിയുടെ അധിക ഉപഭോഗത്തിന് ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക നിരക്ക് ഈടാക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

എന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കളോട് ഇത്ര ക്രൂരത പാടില്ലെന്നായിരുന്നു റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജെ മാത്യുവിന്റെ മറുപടി. അധിക നിരക്ക് ഈടാക്കിയാല്‍ ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് സംസ്ഥാനം കടുത്ത ഊര്‍ജപ്രതിസന്ധിയിലാണെന്നും ലോഡ്‌ഷെഡ്ഡിംഗ് നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഗാര്‍ഹിക ഉപഭോക്താക്കളുടെ പ്രതിനിധികളും വ്യവസായ ഉപഭോക്താക്കളുടെ പ്രതിനിധികളും സിറ്റിംഗിന് എത്തിയിരുന്നു. ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കരുതെന്നും സാമ്പത്തിക പ്രതിസന്ധി ബോര്‍ഡ് വരുത്തിവെച്ചതാണെന്നും ഇവര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക