മൊഹാലി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് വിജയം. ഒരു പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് മുംബൈ വിജയിച്ചത്. ടോസ് നേടിയ കിംഗ്സ് ഇലവന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പുറത്താകാതെ അര്‍ധസെഞ്ചുറി നേടിയ ഹസിയുടെ (40 പന്തില്‍ നിന്ന് 68) മികവില്‍ പഞ്ചാബ് 168 റണ്‍സെടുത്തു. മില്ലര്‍ 34 റണ്‍സും മന്ദീപ് സിംഗ് 22 റണ്‍സും നേടി. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് പഞ്ചാബിന് നഷ്ടമായത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ രോഹിത് ശര്‍മയുടെയും (30 പന്തില്‍ നിന്ന് 50) സച്ചിന് ടെന്‍ഡുല്‍ക്കറുടെയും (29 പന്തില്‍ നിന്ന് 34) അമ്പാട്ടി റായിഡുവിന്റെയും (17 പന്തില്‍ നിന്ന് പുറത്താകാതെ 34) മികവിലാണ് ലക്ഷ്യം മറികടന്നത്.
പഞ്ചാബിന് വേണ്ടി അവാന മൂന്ന് വിക്കറ്റുകളും അസര്‍ മഹ്മൂദ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.