ശബരിമല ഒരു പ്രധാന വിഷയമായി കേരളത്തിലെ വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് തീര്‍ച്ചയായും പറയാം. എല്‍ഡിഎഫിനുണ്ടായ വലിയ തകര്‍ച്ച കാണിക്കുന്നത് ശബരിമല വോട്ടിംഗില്‍ പ്രതിഫലിച്ചു എന്നു തന്നെയാണ്. ദേശിയ തലത്തില്‍ കോണ്‍ഗ്രസിന് സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയാതെ വന്നപ്പോഴും കേരളത്തില്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റം സാധ്യമായത് ശബരിമല വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് ശരിയായിരുന്നു എന്നു തന്നെയാണ്.
ഭരണരംഗത്ത് മികച്ച നേട്ടങ്ങള്‍ എടുത്തു പറയാനുള്ളപ്പോഴും പ്രചരണ രംഗത്ത് മേല്‍ക്കൈ പുലര്‍ത്തിയപ്പോഴും എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടത് വിശ്വാസി വോട്ടുകള്‍ നഷ്ടപ്പെട്ടത് കാരണം തന്നെയാണ് എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ശബരിമലയിലെ ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നത് തന്നെയാണ് പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് തന്നെ മുന്നേറുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.