Image

ഭന്‍വാരി ദേവി കേസ്: പ്രതിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

Published on 25 April, 2012
ഭന്‍വാരി ദേവി കേസ്: പ്രതിയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി
ജോധ്പൂര്‍: ഭന്‍വാരി ദേവി തിരോധാനക്കേസിലെ പ്രതി ഷഹാബുദ്ദീന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ജോധ്പൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അനൂപ് കുമാര്‍ സക്‌സേനയാണ് ജാമ്യാപേക്ഷ തള്ളിയത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ആവശ്യം തള്ളിയ കോടതി വിവാഹത്തില്‍ പങ്കെടുക്കാനായി മൂന്ന് മണിക്കൂര്‍ മാത്രം അനുവദിച്ചു. 

വ്യാഴാഴ്ചയാണ് വിവാഹം. കര്‍ശന സുരക്ഷയോടെ വേണം ഇയാളെ കൊണ്ടുപോകാനെന്നും കോടതി നിര്‍ദേശിച്ചു. 11 മണിക്ക് ജയിലില്‍ നിന്നും കൊണ്ടുപോകുന്ന ഇയാളെ 2 മണിക്ക് തിരികെയെത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരു മാസം അനുവദിക്കണമെന്നത് യുക്തിസഹമായ ആവശ്യമല്ലെന്ന് സിബിഐ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അശോക് ജോഷി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക