Image

നൂപുര്‍ തല്‍വാറിന്റെ പുനപ്പരിശോധനാ ഹര്‍ജി തള്ളണമെന്ന് സിബിഐ

Published on 25 April, 2012
നൂപുര്‍ തല്‍വാറിന്റെ പുനപ്പരിശോധനാ ഹര്‍ജി തള്ളണമെന്ന് സിബിഐ
ന്യൂഡല്‍ഹി: ആരുഷി വധക്കേസില്‍ തന്നെ വിചാരണ ചെയ്യാനുള്ള ഉത്തരവിനെതിരേ നൂപുര്‍ തല്‍വാര്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി തള്ളണമെന്ന് സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. വിവിധ കോടതികളില്‍ ഹര്‍ജി നല്‍കി നടപടികള്‍ വൈകിപ്പിക്കുകയാണ് നൂപുര്‍ ചെയ്യുന്നതെന്ന് സിബിഐ ബോധിപ്പിച്ചു. ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അവരെ അറസ്റ്റ് ചെയ്യില്ലെന്ന് സിബിഐ കോടതിയില്‍ ആവര്‍ത്തിച്ചു. നൂപുര്‍ തല്‍വാറിനെതിരായ തെളിവുകള്‍ വിചാരണക്കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്‌ടെന്നും സിബിഐ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക