Image

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേയ്ക്ക്: സത്യപ്രതിജ്ഞ സൂചന ഇങ്ങനെ

Published on 23 May, 2019
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേയ്ക്ക്: സത്യപ്രതിജ്ഞ സൂചന ഇങ്ങനെ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച് മോദി തരംഗം. തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5.30ന് ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറിന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.

അതേസമയം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന. മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേറ്റേക്കും.

നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിലെത്തുന്നത്. 543 സീറ്റുകളിൽ 542 എണ്ണത്തിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷമുറപ്പിക്കാൻ ഒരു പാർട്ടിക്കോ മുന്നണിക്കോ ഇതിൽ 272 സീറ്റുകൾ വേണം. 2014-ൽ 282 സീറ്റുകൾ നേടി ഒറ്റയ്ക്ക് കേവലഭൂുരിപക്ഷം നേടിയാണ് മോദി അധികാരത്തിലേറിയത്. അതേ, വിജയത്തിളക്കം, സീറ്റുകളുടെ എണ്ണം കൂട്ടി മോദി ആവർത്തിച്ചിരിക്കുന്നു. 

ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമടക്കമുള്ളവർ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. എക്സിറ്റ് പോളുകൾ അപ്പാടെ തെറ്റാമെന്ന് പ്രവചിച്ച ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വിജയികളെ അഭിനന്ദിച്ച് രംഗത്തെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക