Image

പത്ര ഏജന്റുമാരുടെ സമരം താത്‌കാലികമായി പിന്‍വലിച്ചു

Published on 25 April, 2012
പത്ര ഏജന്റുമാരുടെ സമരം താത്‌കാലികമായി പിന്‍വലിച്ചു
കൊച്ചി: കഴിഞ്ഞ ഒരു മാസത്തിലേറെയായി പത്ര ഏജന്റുമാര്‍ നടത്തിവന്ന സമരം താത്‌കാലികമായി പിന്‍വലിച്ചതായി പത്രവിതരണക്കാരുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മലയാള മനോരമ, മാതൃഭൂമി, ഹിന്ദു പത്രങ്ങളുടെ മാനേജ്‌മെന്റ്‌ പ്രതിനിധികളും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ പ്രകാരമാണു 36 ദിവസമായി നടക്കുന്ന സമരം പിന്‍വലിച്ചത്‌. എല്ലാ ഏജന്റുമാരും ഇന്നു പത്രവിതരണം പുനരാരംഭിക്കും. ഭാരവാഹികളായ ഇ.ജി. വിനോദ്‌, കെ. ചന്ദ്രശേഖരന്‍, പി.വി. സജീവ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക