Image

തൃശ്ശൂരില്‍ തോറ്റെങ്കിലും താരമായി സുരേഷ് ഗോപി

Published on 23 May, 2019
 തൃശ്ശൂരില്‍ തോറ്റെങ്കിലും താരമായി സുരേഷ് ഗോപി
വെറും 17 ദിവസമാണ് സുരേഷ് ഗോപി തൃശ്ശൂരില്‍ പ്രചാരണ രംഗത്തുണ്ടായത്. വോട്ടുകളുടെ എണ്ണം 293822. 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.പി ശ്രീശന്‍ നേടിയതിനെക്കാളും 191,141 വോട്ടുകളുടെ വര്‍ധനവ്. പ്രതാപനാണ് തൃശ്ശൂര്‍ പിടിച്ചടക്കിയതെങ്കിലും താരം സുരേഷ് ഗോപിയാണ്. രണ്ടാമത് എത്തിയ രാജാജിയെക്കാളും 20000 വോട്ടുകളുടെ കുറവ് മാത്രമാണ് സുരേഷ് ഗോപിക്ക്

വിജയിയായ ടിഎന്‍ പ്രതാപന് 415084 വോട്ടും, രാജാജിക്ക് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 2014ല്‍ എല്‍ഡിഎഫിന് 389209 വോട്ടും യുഡിഎഫിന് 350982 വോട്ടും ബിജെപിക്ക് 102681 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് വോട്ടില്‍ 64107 വോട്ടുകളുടെയും ബിജെപിക്ക് 191141 വോട്ടിന്റെയും വര്‍ധനവുണ്ടായപ്പോള്‍ എല്‍ഡിഎഫ് വോട്ടുകളില്‍ 67753 വോട്ടുകളുടെ കുറവുണ്ടായി.

തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി രാജാജിയെ പിന്തള്ളി 37641 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മിക്ക മണ്ഡലങ്ങളിലും 40000 ത്തോളം വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക