Image

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്‌: കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published on 24 May, 2019
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്‌: കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്‌തു. ഡ്യൂട്ടി സമയത്ത്‌ സ്വര്‍ണം കടത്തിയെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കസ്റ്റംസ്‌ സൂപ്രണ്ട്‌ വി. രാധാകൃഷ്‌ണനെയാണ്‌ ഡിആര്‍ഐ അറസ്റ്റ്‌ ചെയ്‌തത്‌.

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്‌ നടന്നതായി ഡിആര്‍ഐ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിന്‌ ഉള്ളില്‍ നിന്ന്‌ സ്വര്‍ണം കടത്താന്‍ സഹായിച്ച്‌ ആറ്‌ താത്‌കാലിക ജീവനക്കാരെ നേരത്തെ ഡിആര്‍ഐ അറസ്റ്റ്‌ ചെയ്‌തിരുന്നു.

തിരുവനന്തപുരം തിരുമല സ്വദേശികളായ സുനിലിന്റേയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന്‌ 25 കിലോയോളം സ്വര്‍ണമാണ്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ഡിആര്‍ഐ പിടികൂടിയത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ വിമാനത്താവളത്തിനുള്ളില്‍ നിന്ന്‌ ഇവര്‍ക്ക്‌ സഹായം ലഭിച്ചതായി ഡിആര്‍ഐ കണ്ടെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക