Image

മോദിയുടെ സത്യപ്രതിജ്ഞ 30ന്‌

Published on 24 May, 2019
മോദിയുടെ സത്യപ്രതിജ്ഞ 30ന്‌


ന്യൂഡല്‍ഹി: ചരിത്രവിജയം നേടിയതിന്‌ പിന്നാലെ ബിജെപിയുടെ നേതൃത്വത്തിലള്ള പുതിയ സര്‍ക്കാര്‍ ഈ മാസം 30ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുമെന്ന്‌ സൂചന. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ഞായറാഴ്‌ച ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കാണും. നിലവിലെ സര്‍ക്കാരിന്റെ കാലാവധി ജൂണ്‍ 3 ന്‌ അവസാനിക്കാനിരിക്കെ അവസാന മന്ത്രിസഭായോഗം ഇന്ന്‌ ഉച്ച തിരിഞ്ഞ്‌ നടക്കും.

അതിനുശേഷം ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും നടത്തിയ ശേഷമാണ്‌ രാഷ്ട്രപതിയെ കാണുക.
ഇതിനിടെ മോദിയുടെ ഇത്തവണത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏതെല്ലാം ലോക നേതാക്കളുടെ സാന്നിധ്യം ഉണ്ടാകുമെന്ന ആകാംക്ഷ തുടങ്ങി.

2014 ല്‍ അധികാരമേറ്റപ്പോള്‍ പാക്കിസ്ഥാന്‍ പ്രധനമന്ത്രി ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിനൊപ്പം തന്നെ മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്ന ചോദ്യവും ഉടലെടുത്തിട്ടുണ്ട്‌. പ്രധാനമായും ബിജെപി അധ്യക്ഷന്‍ അമിത്‌ഷാക്ക്‌ മന്ത്രിസഭയില്‍ നല്‍കാന്‍ പോകുന്ന പദവി സംബന്ധിച്ചുള്ളതാണ്‌ ഏറെ ആകാംക്ഷ പരത്തുന്നത്‌. ആഭ്യന്തരവകുപ്പോ പ്രതിരോധമോ ഉപപ്രധാനമന്ത്രി സ്ഥാനമോ നല്‍കിയേക്കുമെന്നാണ്‌ ഊഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക