Image

പാര്‍ട്ടി രൂപീകരണത്തിന് ശേഷം ബംഗാളില്‍ ആദ്യമായി ഒറ്റ സീറ്റും കിട്ടാതെ സി.പി.ഐ.എം

Published on 24 May, 2019
പാര്‍ട്ടി രൂപീകരണത്തിന് ശേഷം ബംഗാളില്‍ ആദ്യമായി ഒറ്റ സീറ്റും കിട്ടാതെ സി.പി.ഐ.എം

കൊല്‍ക്കത്ത: 1964 ല്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ബംഗാളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഒറ്റ അംഗത്തെ പോലും അയക്കാനാവാതെ സി.പി.ഐ.എം. 1977 മുതല്‍ 2011 വരെ 34 വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് 7.8 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി മത്സരിച്ച പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.

2014 വരെ 2 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 18 സീറ്റുകളാണ് ഇത്തവണ നേടിയത്. 40 ശതമാനം വോട്ടാണ് ബി.ജെ.പിയ്ക്ക് കിട്ടിയത്. 43 ശതമാനം വോട്ടുകള്‍ നേടിയ തൃണമൂലിന് 22 സീറ്റുകളാണ് കിട്ടിയത്

2004 തെരഞ്ഞെടുപ്പില്‍ 42ല്‍ 26 സീറ്റുകള്‍ സി.പി.ഐ.എം നേടിയിരുന്നു. 1989ലും 1996ലും 2004ലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചത് സി.പി.ഐ.എമ്മായിരുന്നു. ബംഗാളില്‍ നിന്നുള്ള പിന്തുണയായിരുന്നു സി.പിഐ.എമ്മിന്റെ ശക്തി.

2009ല്‍ തൃണമൂലിന്റെ മുന്നേറ്റത്തെ തുടര്‍ന്നാണ് ബംഗാളില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായത്. 2014ല്‍ മുര്‍ഷിദാബാദും റായ്ഗഞ്ചും മാത്രമാണ് സി.പി.ഐ.എമ്മിന് ലഭിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക