Image

അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ ക​മ​ൽ​ഹാ​സ​ൻ; സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു കെ​ട്ടി​വ​ച്ച കാ​ശു​പോ​യി

Published on 24 May, 2019
അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ ക​മ​ൽ​ഹാ​സ​ൻ; സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു കെ​ട്ടി​വ​ച്ച കാ​ശു​പോ​യി

ചെ​ന്നൈ: കൊ​ട്ടി​ഘോ​ഷി​ച്ച് രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം ന​ട​ത്തി​യി​ട്ടു ത​മി​ഴ്നാ​ട്ടി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​കാ​തെ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യം. 22 നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ പാ​ർ​ട്ടി​ക്കു ക​ഴി​ഞ്ഞി​ല്ല.

എ​ന്നാ​ൽ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ വോ​ട്ട് ശ​ത​മാ​നം ര​ണ്ട​ക്ക​ത്തി​ൽ എ​ത്തി. ചെ​ന്നൈ സെ​ൻ​ട്ര​ൽ, സൗ​ത്ത്, നോ​ർ​ത്ത്, കോ​യ​ന്പ​ത്തൂ​ർ എ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി​യു​ടെ വോ​ട്ട് ശ​ത​മാ​നം ര​ണ്ട​ക്കം ക​ണ്ട​ത്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ ദു​ർ​ബ​ല​മാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ സ്ഥി​തി. ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും കെ​ട്ടി​വ​ച്ച കാ​ശു​പോ​യി.

നേ​ര​ത്തെ, പ്ര​ചാ​ര​ണ സ​മ​യ​ത്ത് ക​മ​ൽ​ഹാ​സ​ന്‍റെ യോ​ഗ​ങ്ങ​ളി​ൽ ആ​ളു​ക​ൾ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. 2006 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് ന​ട​ൻ വി​ജ​യ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി അ​ന്ന് 10 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം വോ​ട്ട് നേ​ടി​യി​രു​ന്നു.

മ​ധു​ര​യി​ൽ ടി.​ടി.​വി. ദി​ന​ക​ര​ന്‍റെ അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​ക​ത്തി​നൊ​പ്പ​മാ​ണ് ക​മ​ലി​ന്‍റെ പാ​ർ​ട്ടി​യു​ടെ വോ​ട്ട് ഷെ​യ​ർ. ഇ​വി​ടെ ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കും എ​ട്ടു ശ​ത​മാ​നം വോ​ട്ട് ല​ഭി​ച്ചു. തി​രു​പ്പു​ർ, സേ​ലം, പൊ​ള്ളാ​ച്ചി തു​ട​ങ്ങി​യ ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ത്ര​മാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​നു ല​ഭി​ച്ച​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക