Image

സ്‌പെല്ലിംഗ് ബീ ചാമ്പ്യനു ജോഗ്രഫി ബീയിലും ചാമ്പ്യന്‍ഷിപ്പ്

പി പി ചെറിയാന്‍ Published on 24 May, 2019
സ്‌പെല്ലിംഗ് ബീ ചാമ്പ്യനു ജോഗ്രഫി ബീയിലും ചാമ്പ്യന്‍ഷിപ്പ്
വാഷിങ്ടന്‍ ഡിസി:  നാഷനല്‍ ജിയോഗ്രാഫിക് ജിയോബി മത്സരങ്ങളില്‍ മൂന്ന് ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ പങ്കിട്ടു. ടെക്‌സസില്‍ നിന്നുള്ള കാനിയന്‍ റിഡ്ജ് മിഡില്‍ സ്‌കൂള്‍ (ഓസ്റ്റിന്‍) എട്ടാം ഗ്രേഡ് വിദ്യാര്‍ഥി നിഹാര്‍ ജന്‍ഗ ഒന്നാം സ്ഥാനവും , മാസച്യുസെറ്റ്‌സ് ലക്‌സിംഗ്ടണ്‍ വില്യം ഡയമണ്ട് മിഡില്‍ സ്‌കൂള്‍ ആറാം ഗ്രേഡ് വിദ്യാര്‍ഥി അത്രേയ മല്ലാന രണ്ടാം സ്ഥാനവും, മേരിലാന്റ് എലൈക്കോട്ട് സിറ്റിയിലെ എലൈക്കോട്ട് മില്‍സ് മിഡില്‍ സ്‌കൂള്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ഥി റിഷികുമാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം ലഭിച്ച നിഹര്‍ 2016-ല്‍ സ്‌പെല്ലിംഗ് ബീ നാഷണല്‍ കോ -ചാമ്പ്യനായിരുന്നു. സ്‌പെല്ലിംഗ്-ജോഗ്രഫി ബീ മല്‍സരങ്ങളില്‍ ഒരാള്‍ ദേശീയ ചാമ്പ്യനാകുന്നത് ഇതാദ്യമാണ്. ഹൈസ്‌കൂളില്‍ എത്തുമ്പോള്‍ ബ്രെയിന്‍ ബീ മല്‍സരത്തില്‍ പങ്കെടുക്കുക നിഹര്‍ ലക്ഷ്യമിടുന്നു

നിഹറിന് 25,000 ഡോളറും രണ്ടാം സ്ഥാനം നേടിയ മല്ലാനക്ക് 10,000 ഡോളറും റിഷിക്ക് 5,000 ഡോളറുമാണ് സമ്മാനമായി ലഭിക്കുക. അമ്പത്തിനാലു സ്റ്റേറ്റ്, ടെറിട്ടറികളില്‍ നിന്നും സെമി ഫൈനലിസ്റ്റുകളായ 10 പേരിലാണ് മൂവരും ഉള്‍പ്പെട്ടിരുന്നത്.

രാജ്യത്താകമാനമുള്ള 10,000 സ്‌കൂളുകളില്‍ നിന്നുള്ള നാലു മുതല്‍ 8 വരെ ഗ്രേഡിലുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം നടന്ന മത്സരങ്ങളിലും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളായ മൂന്നു പേരാണ് ആദ്യ മൂന്നു സ്ഥാനങ്ങളും പങ്കിട്ടെടുത്തത്
സ്‌പെല്ലിംഗ് ബീ ചാമ്പ്യനു ജോഗ്രഫി ബീയിലും ചാമ്പ്യന്‍ഷിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക