Image

രണ്ടാം മോദി സര്‍ക്കാര്‍ 30-ന്‌ അധികാരത്തിലേറും

Published on 24 May, 2019
 രണ്ടാം മോദി സര്‍ക്കാര്‍ 30-ന്‌ അധികാരത്തിലേറും


ന്യൂദല്‍ഹി: 16-ാം ലോക്‌സഭ പിരിച്ചുവിടാനുള്ള പ്രമേയത്തിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ പ്രമേയം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെക്കണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും. തുടര്‍ന്ന്‌ ഔദ്യോഗിക വിജ്ഞാപനം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുറപ്പെടുവിച്ചതിനുശേഷം 17-ാം ലോക്‌സഭ രൂപീകരിക്കും.

മെയ്‌ 30-നാണ്‌ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുകയെന്ന്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ മുന്നണിയില്‍ തര്‍ക്കമില്ലാത്തതിനാല്‍ വലിയ മാറ്റങ്ങളില്ലാത്ത മന്ത്രിസഭയാകും രൂപീകരിക്കുക.

എന്നാല്‍ മന്ത്രിസഭയിലെ രണ്ടാമനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്‌ ഷാ രംഗപ്രവേശം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. അധ്യക്ഷസ്ഥാനം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ഏല്‍പ്പിച്ചശേഷമാകും ഇതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക