Image

മോദി നന്ദിപറയേണ്ടത് പാകിസ്ഥാനോട് (സാം നിലമ്പള്ളില്‍)

Published on 24 May, 2019
മോദി നന്ദിപറയേണ്ടത് പാകിസ്ഥാനോട് (സാം നിലമ്പള്ളില്‍)
ഇന്‍ഡ്യയിലെ ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞ് വിജയിച്ചവരും പരാജയപ്പെട്ടവരും ജനമെന്ന കഴുതയും ജയപരാജയങ്ങളുടെ കാരണം ചികഞ്ഞുകൊണ്ടിരിക്കയാണല്ലോ. അയ്യഞ്ചുവര്‍ഷങ്ങള്‍ കൂടുമ്പോഴുള്ള ഇതുപോലത്തെ മാമാങ്കങ്ങളാണ് ജനത്തെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. പത്രങ്ങളിലും ചാനലുകളിലും വരുന്ന വര്‍ത്തകള്‍ ആസ്വദിച്ച് ഇലക്ഷന്‍ദിവസം ഉടുത്തൊരുങ്ങി എലിമെന്ററി സ്‌കൂളില്‍പോയി ക്യൂനിന്ന് വോട്ടുചെയത് ഒരുമാസത്തെ കാത്തിരിപ്പിനുശേഷം റിസല്‍ട്ടുവരുമ്പോള്‍ തങ്ങള്‍ വോട്ടുചെയ്ത സ്ഥാനാര്‍ഥി വിജയിച്ചെങ്കില്‍ ആഹ്‌ളാദിക്കുകയും തോറ്റെങ്കില്‍ ‘നീപോയി തൂങ്ങടാ’ എന്നുപറഞ്ഞ് അടുത്ത അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞുള്ള മാമാങ്കത്തിനവേണ്ടി കാത്തിരിക്കയും ചെയ്യുന്ന പാവം ജനങ്ങള്‍.

ഇലക്ഷന്‍കഴിഞ്ഞുള്ള ജയാപജങ്ങളുടെ വിശകലനങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കുന്നത് എങ്ങനെ? മോദി വീണ്ടും അധികാരത്തില്‍വന്നപ്പോള്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും കേരളത്തില്‍ സിപിഎമ്മും തകര്‍ന്നടിഞ്ഞപ്പോള്‍ ഈരണ്ടുപാര്‍ട്ടികളും മരണമടഞ്ഞെന്നും ഇനിയൊരിക്കലും ഉയര്‍ത്തെഴുന്നേല്‍ക്കില്ലെന്നും മറ്റുമാണ് ചില വിദഗ്ധന്മാരുടെ അഭിപ്രായം. ജയപരാജയങ്ങളുടെ കാരണവും ഇക്കൂട്ടര്‍ കണ്ടുപിടിക്കുന്നുണ്ട്. കേരളത്തില്‍ സിപിഎം പരാജയപ്പെട്ടത് പിണറായി വിജയന്റെ അഹങ്കാരത്തിന്റെ ഫലമായിട്ടാണ്. ശബരിമല വഷയത്തില്‍ വിശ്വാസികളെ നോവിച്ചതുകൊണ്ടാണ്. പ്രളയത്തന്റെ കാരണക്കാര്‍ ഇടതുപക്ഷ സര്‍ക്കാരാണ്. ഇങ്ങനെയെല്ലാംപോകുന്നു അഭിപ്രായങ്ങള്‍.

കേന്ദ്രത്തില്‍ മോദിവിജയിച്ചത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സല്‍ഭരണത്തിന്റെ ഫലമായിട്ടാണ്. ഭരണതലത്തില്‍ അഴിമതി ഉന്മൂലനം ചെയ്തു. നോട്ട് നിരോധിച്ച് കള്ളപ്പണം പിടിച്ചെടുത്തു.ജിഎസ്ടി നടപ്പിലാക്കി. ഇന്‍ഡ്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി ഉയര്‍ത്തി. ഇതുകൊണ്ടൊക്കെയാണ് വീണ്ടും അധികാരത്തില്‍ കയറിയത്.

എങ്ങനെയുണ്ട് കാര്യങ്ങള്‍? സത്യത്തില്‍ പാകിസ്ഥാനോടാണ് മോദിയും ബിജെപിയും കടപ്പെട്ടിരിക്കുന്നത്. പുല്‍ഗാമ ഭീകരാക്രമണം വീണുകിട്ടിയ വരമായിട്ടാണ് ബീജെപി കണക്കാക്കുന്നത്. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിനുമുന്‍പ് നടന്ന ഭീകരാക്രമണത്തില്‍ നാല്‍പത് ഇന്‍ഡ്യന്‍ ഭടന്മാര്‍ മരിച്ചത് ജനങ്ങളെ അത്രക്കധികം വേദനിപ്പിച്ച സംഭവമായിരുന്നു. അതിന് പ്രതികാരം ചെയ്യാന്‍ ബെലാക്കോട്ടെ ഭീകരക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തെന്നും മുന്നൂറോളം ഭീകരരെ വധിച്ചെന്നുമുള്ള വാര്‍ത്ത മോദിയെ ഇന്‍ഡ്യക്കാരുടെ, പ്രത്യകിച്ചും ഹിന്ദിബെല്‍റ്റില്‍, ഹീറോയാക്കി മാറ്റുകയുണ്ടായി. ഈയൊരു ഹീറോപരിവേഷമാണ് വടക്കേയിന്‍ഡ്യ തൂത്തുവാരാന്‍ ബീജെപിക്ക് സഹായകമായത്.

ഏതാനും മാസങ്ങള്‍ക്കുമുന്‍പ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീഘട്ടിലും അധികാത്തില്‍കയറിയ കോണ്‍ഗ്രസ്സിന് പാര്‍ലമെന്റ് ഇലക് ഷനില്‍ ഒറ്റസീറ്റുപോലും നേടന്‍ സാധിച്ചില്ലെന്നുള്ളത് കണക്കാക്കുമ്പോള്‍ ജനങ്ങളുടെ ദേശീയവികാമാണ് ബിജെപിയെ തുണച്ചതെന്ന് നിസംശയം പറയാം. അല്ലാതെ മൂന്നുമാസം ഭരിച്ച കോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകളോടുള്ള ഭരണവിരുദ്ധവികാരമാണെന്ന് ആരും പറയില്ല. പാകിസ്ഥന് രണ്ടടികൊടുക്കുന്ന ഗവണ്‍മെന്റിനെ വടക്കേ ഇന്‍ഡ്യാക്കാര്‍ പിന്‍തുണക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് ബംഗ്‌ളാദേശ് പാകിസ്ഥാനില്‍നിന്ന് സ്വതന്ത്രമാക്കിയ ഇന്ദിരാ ഗാന്ധിയെ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ കയറ്റിയത്. കാര്‍ഗില്‍ യുദ്ധമാണ് രണ്ടാമതും അധികാരത്തില്‍ കയറാന്‍ ബാജ്‌പേയ്ക്ക് തുണയായി തീര്‍ന്നത്. ലോകത്തെവിടെയും ശത്രുവിനെ അടിക്കുന്നവനെ ജനം ഹീറോയായി കണക്കാക്കും. വാര്‍പ്രസിഡണ്ട് ആയതുകൊണ്ടാണ് ഡബ്‌ളിയു ബുഷ് രണ്ടാമതും വിജയിച്ചത്. അല്ലാതെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ മെച്ചംകൊണ്ടായിരുന്നില്ല.

ഇനി കേരളത്തിലേക്ക് വരാം. അസംബ്‌ളി ഇലക്ഷനും പാര്‍ലമെന്റ് ഇലക്ഷനും രണ്ടും രണ്ടായിട്ടാണ് കേരളീയര്‍ കണക്കാക്കുന്നത്. പാര്‍ലമെന്റ് ഇലക്ഷനില്‍ എന്നും യുഡി എഫിനായിരുന്നു മുന്‍തൂക്കം ഉണ്ടായിരുന്നത്. ഇരുപതില്‍ പതിനാറും പത്തൊന്‍പതും സീറ്റുകള്‍വരെ അവര്‍ നേടിയ ചരിത്രമുണ്ട് അവര്‍ക്ക്. എട്ടോപത്തോ ഇടതുപക്ഷക്കാരെ തെരഞ്ഞെടുത്തുവിട്ടാല്‍ അവര്‍ക്ക് കേന്ദ്രത്തില്‍ ഒന്നുംചെയ്യാനില്ലെന്ന് ജനങ്ങള്‍ക്കറിയാം. കോണ്‍ഗ്രസ്സുകാരെ പറഞ്ഞുവിട്ടാല്‍ കേരളത്തിന് രണ്ടോമൂന്നോ മന്ത്രിമാരെ കിട്ടും അവര്‍ നാടിനുവേണ്ടി ഒന്നും ചെയ്യില്ലെങ്കിലും നമുക്ക് കേന്ദ്രത്തില്‍ മൂന്ന് മന്ത്രിമാരുണ്ടെന്ന് അഭിമാനിക്കാമല്ലോ.

പഴയ ചരിത്രം ഒന്നൂകൂടി ആവര്‍ത്തിക്കുകയാണ് ഇപ്പോഴുണ്ടായത്. അല്ലാതെ പിണറായിയോടുള്ള വിരോധമോ ഭരണവിരുദ്ധവികാരമോ അല്ല യുഡിഎഫിന്റെ വന്‍വിജയത്തിന് കാരണമായിതീര്‍ന്നത്. ചിലര്‍ പറയുന്നതുപോലെ ശബരിമല വിഷയം ഈ ഇലക്ഷനില്‍ യുഡിഎഫിന്റെ വിജയത്തിനോ എല്‍ഡിഎഫിന്റെ പരാജയത്തിനോ ഇടയാക്കിയില്ല. ബിജെപിക്ക് അഞ്ചാറ് വോട്ട് കൂടുതല്‍കിട്ടിയെന്നുള്ളതല്ലാതെ ആ പാര്‍ട്ടിനടത്തിയ പേക്കൂത്തുകള്‍കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ലാതെ ബിജെപിയുടെ സമരങ്ങളും നിത്യഹര്‍ത്തലുകളുംആ പാര്‍ട്ടിക്കുപോലും ഗുണംചെയ്തില്ല. കേരളത്തിലെ ബിജെപിയുടെ മാടമ്പിത്തരങ്ങളോടുള്ള വെറുപ്പും കേന്ദ്രംഭരിക്കുന്ന മോദിയോടുള്ള ജനങ്ങളുടെ ഭയവുമാണ് വോട്ടായി മാറിയത്. അത് ആര്‍ക്കുചെയ്യണമെന്ന് ജനം രണ്ടുവട്ടം ആലോചിച്ചു. ഇടതുപക്ഷത്തിന് ചെയ്താല്‍ അവര്‍ക്ക് കേന്ദ്രത്തില്‍ പ്രത്യേകിച്ച് റോളൊന്നും ഇല്ലാത്തതുകൊണ്ട് കോണ്‍ഗ്രസ്സിനുചെയ്യാമെന്ന് അവര്‍ വിചാരിച്ചെങ്കില്‍ കുറ്റംപറയാന്‍ സാധിക്കില്ല. പിന്നെ രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് കേരളജനതയെ വളരെയധികം സ്വാധീനിച്ചു. അദ്ദേഹം ജയിച്ച് പ്രധാനമന്ത്രിയായാല്‍ നമുക്ക് അഭിമാനിക്കാമെല്ലോയെന്ന് അവര്‍ വിചാരിച്ചു. അല്ലാതെ വിദഗ്ധന്മാര്‍ പറയുന്നതുപോലെ പിണറായി പ്രളയം സൃഷ്ടിച്ചതുകൊണ്ടോ അതിന്റെപേരില്‍ അഹങ്കരിച്ചതുകൊണ്ടോ ആണെന്ന് സാധാരണ കോണ്‍ഗ്രസ്സുകാര്‍പോലും വിചാരിക്കുന്നുണ്ടാവില്ല. നാളെ അസംബ്‌ളിയിലേക്കുള്ള ഇലക്ഷന്‍ നടന്നാല്‍ കഥ മറ്റൊന്നായിരിക്കുമെന്ന് അവര്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. 
Join WhatsApp News
Tom abraham 2019-05-24 13:39:44
Janam ( citizens even rural ) are not jackass ! Modi s time extended by gods thru mysterious collusion .
benoy 2019-05-24 14:51:32
ഇടുങ്ങിയ ചിന്താഗതിയാണ് ഈ ലേഖനത്തിൽ പ്രതിഫലിക്കുന്നത്. ലേഖകൻ വിചാരിക്കുന്നതുപോലത്രയും വിഡ്ഢികളാണ് ഇന്ത്യൻ ജനതയെന്നു ഞാൻ വിചാരിക്കുന്നില്ല.  സംസ്ഥാനങ്ങളിലെ ഭരണവും കേന്ദ്രത്തിലെ ഭരണവും രണ്ടാണ്. വ്യക്തമാ ഒരു ഫോറിൻ പോളിസി, ശക്തമായ ഡിഫെൻസ് പോളിസി, ഭീകരതയോടുള്ള ശക്തമായ പ്രതികരണം, ഭീകരത ഏതു രാജ്യത്തുനിന്നായാലും അവിടെ അതിന്റെ വേരറുക്കുക, മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഊന്നൽ മുതലായവയാണ്‌ ജനങ്ങളെ ബി ജെ പി ക്കു വോട്ടുചെയ്യാൻ പ്രേരിപ്പിച്ചത്. മൻമോഹൻ സിംഗിന്റെ കാലത്തു നുക്ലീർ ട്രീറ്റി പാസ്സാക്കുവാൻ ഗവർമെന്റ് പെട്ടപാട് എല്ലാവർക്കുമറിയാമല്ലോ. അന്ന് കമ്യൂണിസ്റ്റുകാർ തങ്ങളുടെ ബദ്ധശത്രുവായ അമേരിക്കയ്‌ക്കെതിരായി തിരിഞ്ഞതും എല്ലാം ചരിത്രം. അചഞ്ചലമായ ഒരുതീരുമാനമെടുക്കാൻ കൊണ്ഗ്രെസ്സ് സർക്കാരിന് കഴിയുന്നില്ല എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. 
1957 മുതൽ കമ്യൂണിസ്റ് ആശയത്തോടുള്ള മലയാളിയുടെ ആവേശം ഇന്നും നിലനിൽക്കുന്നു എന്നതും മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് മുതലായ മതാധിഷ്ടിത പാർട്ടികളുടെ സ്വാധീനവും അവരെ ഒരിക്കലും ഇന്ത്യ എന്ന പൊതു ആശയത്തോട് അനുഭാവമുള്ളവരായി തീർത്തിട്ടില്ല. ഇന്ത്യ എന്നതിലുപരി സ്വന്തം മതവും ജാതിയും സംസ്ഥാനവുമാണ് മലയാളികൾക്ക് പ്രധാനം. കാരണം അവർ യുദ്ധ കലുഷിതമായ അതിർത്തിയിലല്ലല്ലോ താമസിക്കുന്നത്. വടക്കേ അതിർത്തി സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് ഒരു രാജ്യം എന്നതിന്റെ വിലയറിയാം.
Observation 2019-05-24 20:17:42
ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിപക്ഷവും വിഡ്ഢികൾ ആയതു കൊണ്ടാണ് മോദി വീണ്ടും അധികാരത്തിൽ വന്നത് . ഇന്ത്യയിൽ. പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ താസിക്കുന്ന ജനനങ്ങൾ വിദ്യാഭ്യാസം ഇല്ലാത്തവരും ചിന്തിക്കാൻ കഴിവില്ലാത്തവരുമാണ് .  പശു, ആന , ഏലി ഇവയെ ഒക്കെ ദൈവങ്ങളായി വിശ്വസിക്കുന്ന വിവരം കെട്ടവരെ മുതലെടുത്താണ് മോദി വിജയം വരിച്ചത് . ഹിന്ദു തീവ്രവാദികൾ ബിനോയ് ചാണ്ടി മത്തായി എന്നൊക്കെ പറഞ്ഞെഴുതി വിടും . സാം നിലമ്പള്ളിൽ പറഞ്ഞത് ആർക്ക് നിരസിക്കാൻ കഴിയും ? വെറുതെ സമയം മിനക്കെടുത്താതെ ബിനോയ് .  
benoy 2019-05-24 21:49:00
സ്വന്തമായി ഒരു പേരുപോലും ഇല്ലാത്ത താങ്കൾക്കു സമയവുമായി എന്ത് ബന്ധം. 2009 ലും അതിനുമുമ്പും കോൺഗ്രസിനെ തിരഞ്ഞെടുത്തത് താങ്കൾ പറഞ്ഞ ഈ വിഡ്ഢിയായ ജനങ്ങൾ തന്നെയെന്നോർക്കുക.
മലയാളി അമേരിക്കൻ 2019-05-24 23:33:01
നിനക്കൊക്കെ നാട്ടിൽ പൊയ്ക്കൂടേ . ഒരു കള്ളൻ ഈ നാട് മുടിക്കാൻ തുടങ്ങമ്പോളാണ് മോഡി എന്ന് പറഞ്ഞു ചിലവന്മാർ കിടന്ന് ചാടുന്നത് .  അമേരിക്കയിൽ താമസിക്കണം മോഡി ഭരിക്കണം .  കൂടാതെ യു എസ് സിറ്റിസൺ എന്ന് പറഞ്ഞു ഒരു പാസ്സ്പോര്ട് കക്ഷത്തിൽ വച്ച് നടക്കണം . അക്കരെയാണോ ? അല്ല . ഇക്കരെയാണോ ? അതും അല്ല . പിന്നെ എവിടെയാണ് . ത്രിശങ്കു സ്വർഗ്ഗത്തിൽ . റഷ്യൻ പണം വല്ലാതെ ഇവിടെ ദൂരത്തടിക്കുന്നുണ്ട് .  പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും 
NEWS Alert 2019-05-24 23:41:24
Federal judge blocks Trump from using Defense funds for parts of border wall
പുരക്ക് തീ പിടിക്കുമ്പോൾ 2019-05-25 10:34:49
ട്രമ്പിന്റെയും മോദിയുടെയും ഭരണങ്ങൾ അവരുടെ രാജ്യത്തിനോ ജനങ്ങൾക്കോ ഒരു ഗുണവും ചെയ്യില്ല . ഒരുത്തന് വൈറ്റ് അമേരിക്ക വേറൊരുത്തന് ഹിന്ദു രാജ്യം .  ഇതിന് കൂട്ട് നിൽക്കുന്ന വർഗ്ഗീയവാദികളാണ് --- തുടങ്ങിയവർ. പുരക്ക് തീ പിടിക്കുമ്പോൾ കാളാമുണ്ഡം തപ്പുന്ന ജാതികൾ.  മനുഷ്യരെ സ്നേഹിക്കാൻ പഠിക്കുക   
Thomas Vadakkel 2019-05-25 08:45:38
ഹലോ ബിനോയ്, താങ്കൾ വടക്കേ ഇന്ത്യയിൽ താമസിച്ചിട്ടുണ്ടോ? താമസിച്ചിട്ടുണ്ടെങ്കിൽ താങ്കളെ വടക്കൻമാർ 'മദിരാസി' എന്നു പുച്ഛത്തോടെ മാത്രമേ വിളിച്ചിട്ടുള്ളൂ. അവിടെ വടക്കനും വടക്കനും തമ്മിൽ കൊണാപ്പി ഹിന്ദി സംസാരിക്കുമ്പോൾ മലയാളിക്ക് ഒരു പൊട്ടനെപ്പോലെ ശ്രദ്ധിക്കാനേ സാധിക്കുള്ളൂ. ഇന്ത്യയ്ക്കുള്ളിൽ നൂറു ഇന്ത്യ, നൂറു ഭാഷകൾ. പല തരക്കാരായ ഭ്രാന്തജനം വസിക്കുന്നു നിരവധി ഓമനപ്പേരുകളുമുണ്ട്. അവരുടെ അഭിമാനം, പാക്കിസ്ഥാനിൽ നിലകൊള്ളുന്ന സിന്ധു നദി സംസ്ക്കാരത്തോടും. പിന്നെ എന്ത് ഇൻഡ്യ? 

1947-നു മുമ്പ് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഭൂപടത്തിലും ചരിത്രത്തിലും കാണില്ല. ബ്രിട്ടീഷുകാർ നിയന്ത്രിക്കുന്ന, അവർ കച്ചവടങ്ങൾ നടത്തിയിരുന്ന വെറും കോളനികൾ മാത്രമായിരുന്നു ഇന്ത്യ. അതായിരുന്നു ഇന്ന് താങ്കളുടെ അഭിമാനമായ അന്നത്തെ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ.   

ഒരുവൻ ഇന്ത്യയിൽ താമസിച്ചാൽ 'പുരാണത്തിൽ ന്യൂക്‌ളീയർ ബോംബുണ്ടായിരുന്നു, ഇന്റെനെറ്റ് ഉണ്ടായിരുന്നു എന്നൊക്കെയുള്ള കള്ളക്കഥകൾ വിശ്വസിക്കണം. പശു ഇറച്ചി തിന്നാൻ പാടില്ല. ക്രിസ്ത്യാനി വത്തിക്കാനും മുസ്ലിം പാക്കിസ്ഥാനിയുമായി ജീവിക്കണം.   

തമിഴനും കാശ്മീരിയും ഒന്ന്. പുലയനും പറയനും ബ്രാഹ്മണനും ഇന്ത്യയുടെ ഒരേ ഹൃദയങ്ങൾ. തത്ത്വങ്ങൾക്ക് കുറവില്ല!  

ബിനോയ്, താങ്കൾ അമേരിക്കയിലല്ലേ താമസിക്കുന്നത്? എങ്കിൽ കുറച്ച് സായിപ്പിനെപ്പോലെ കാളയിറച്ചിയും തിന്നാൻ പഠിക്കൂ. ഇന്ത്യയിൽ താങ്കളുടെ പാർട്ടി കാളയിറച്ചി തീറ്റിക്കാതിരിക്കാൻ ശ്രമിക്കുന്നു. തിന്നേണ്ടവരോട് പാക്കിസ്ഥാനിൽ പോയി താമസിക്കാൻ പറയുന്നു. ഇന്ത്യ അവരുടെ തന്തമാർക്ക് തീറാധാരം ലഭിച്ചപോലെയാണ് ചിന്തകൾ. 

മടങ്ങി പോവാൻ താങ്കൾക്ക് ഉദ്ദേശമില്ലെങ്കിൽ താങ്കളുടെ സങ്കൽപ്പത്തിലുള്ള ഇന്ത്യ വെറും അർത്ഥശൂന്യമാണ്. കവി പാടി "ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം; കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.." എങ്കിലും ഒരു മലയാളി മറ്റൊരു മലയാളിയെ പാർക്കിൽ കണ്ടാൽ ചിരിക്കില്ല. പരസ്പ്പരം പാര വെക്കാനും മിടുക്കരാണ്. സായിപ്പ് 'ഹായ്' പറയും. മലയാളി മോന്ത കടുപ്പിച്ചും വെക്കും. പിന്നെ എന്തിന് അഭിമാനപൂരിതമാവണം. 

പരിശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചുവെന്നും അതുകൊണ്ട് കേരളം ബ്രാഹ്മണരുടേതാണെന്നുള്ള കഥകൾ ബുദ്ധിയുള്ള ഹിന്ദുക്കൾ വിശ്വസിക്കില്ല. അതുകൊണ്ടാണ് ഹിന്ദുത്വ മേധാവിത്വത്തെ കേരളത്തിലെ പ്രബുദ്ധരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിമുകളും ഒത്തൊരുമിച്ച് ദൂരെ എറിഞ്ഞത്.
Anthappan 2019-05-25 12:49:31
  Who is Narendra Modi? 01:45  (Nic Robertson)
(CNN)The trouble with democracy is that it works. Generally people get what they want.

But what if electorates vote for politicians who don't care for democracy or don't understand its values? Who steps in to keep democracy on course?
You might think the answer would be the electorate, but you may be wrong. Now, democracy could be on the verge of a "Catch 22" moment, snagged by its own logic.
A wave of populism is sweeping through the approximately 2 billion or so voters lucky enough to enjoy democracy's freedoms, electing leaders reluctant to cherish its values.
Democracy relies on trust and everyone playing by the same rules, not a disposable concept, to be discarded once it becomes inconvenient.
This week Donald Trump suggested he might overturn the US constitution's two-term limit for presidents "if things keep going like they're going -- we'll go and we'll do what we have to do. We'll do a three and a four and a five."
Most likely he was joking, but US Democrats are raising concerns about Trump's resistance to democracy's finer points, specifically his job as president to work with politicians who don't share his views.
His staged tantrum, abruptly ending a meeting with House Speaker Nancy Pelosi and Senate Minority Leader Chuck Schumer insisting he won't work across the aisle unless Democrats drop their (legal and constitutional) investigations of him is not the way American democracy was designed to work.
As the world's most powerful democracy and leader of many global trends what happens in the US matters to the rest of the world.


Trump walks out of meeting with Democratic leaders 02:25
Populism's ugly past
Over the past few days, India, the world's largest democracy handed a landslide second term to populist nationalist Narendra Modi. In the European Union's 28 countries, voting is taking place this weekend in EU parliamentary elections, in which populists were predicted to increase their representation at the expense of traditional parties.
Modi's massive victory scored him a rockstar reception at his party HQ.
A cult of personality is now pushing aside conventional politicians, with voters fixating on faces and names, less so on policies.
Populist politicians jostle pop singers and reality TV stars for public attention, so it's little surprise they should pop up as presidents: not just with Trump but in, of all places, Ukraine where comedian Volodymyr Zelensky morphed through one of his TV characters, to cult hero, to the country's top job.
A comedian is on track to win the presidency in Ukraine

A comedian is on track to win the presidency in Ukraine 02:45
But the rosy image of today's populists today belies an ugly past.
In Europe, populists of the nationalist variety have a history of shunning democratic values. Adolf Hitler -- the most notorious example -- was enabled by the electorate; in turn he enabled them to indulge their basest nationalist instincts, resulting in the deaths of tens of millions in the Holocaust and in combat.
Worryingly, what India shares with Europe is a rise in attacks on the "other." Under Modi's Hindu nationalist BJP, party attacks on Muslims have increased. And in the UK, where Brexit is the cause célèbre of populist politicians the world over, attacks on minorities have increased.
Populism is now the main ticket to power, in a way it never was a few decades ago; indeed it's challenging the fundamental understanding of how democracy works.
Brexit is a case in point: although the scale of the victory was narrow -- 52% of votes cast were for leave, while 48% were for remain -- the populists would have the minority accept whatever the majority wants. Traditional democrats would seek to bridge divides.
My way or the highway is on the rise, and so are divisions, in what may become democracies biggest challenge in decades.
Natural bedfellows
In the weeks before the EU elections, Europe's populists achieved what they never succeeded before, by campaigning together.
There were many catalysts for this, not least Trump's former alt-right advisor Steve Bannon, who has been touring Europe over the past year or so, pushing the myriad populists toward unity.
 
It's not been an easy task: most are nationalists, so by definition not natural bedfellows with each other, but Bannon's corralling has upped their clout, and staying power.
Where they easily align is over immigration. Italy's populist deputy PM Matteo Salvini rose to power because his country has been inundated with refugees fleeing poverty, persecution and war in North Africa. Meanwhile the EU's interminable bureaucracy failed to supply meaningful help and a solution.
In the weeks before the EU election, Salvini went on the campaign trail with other prominent populists, among them Marine Le Pen of France, and Geert Wilders from the Netherlands.
He failed to convince Hungary's hard core populist Viktor Orban and the UK's Nigel Farage to join him in his big tent, but in the EU Parliament, their acolytes will likely become cozier together over its next five-year term.
They won't be the majority, but they will be the disruptors, aiming to upend the old order and replace it with theirs.
The "Catch 22" is that it would be undemocratic to turf them out, but are they ready to play by the same rules?

Posted by Anthappan 
 
പ്രവാചകൻ 2019-05-25 13:28:29
കലികാലം ഭൂമിയിൽ ആരംഭിച്ചു കഴിഞ്ഞു . അന്ന് പല ബുദ്ധിമാന്മാരും വിഡ്ഢിത്തരം പുലമ്പും .   നന്മ മനസ്സിൽ തോന്നാത്ത സമയമാണിത് .   അബ്‌റാഹിമിൻറേം ഐസക്കിന്റെയും ജോസഫിന്ന്റെയും മടിയിൽ ഇരിക്കുന്നവർ അവരുടെ തനി നിറം കാട്ടും .  വേദങ്ങളുടെയും ദൈവത്തിന്റെയും പേരിൽ കൊലപാതകങ്ങൾ ഏറി വരും .  പീഡന, വഞ്ചന, ചതി, നുണ തുടങ്ങിയവ സത്യമായി മാറും . പുതിയ നിയമങ്ങൾ . ബൈബിൾ, ഖുറാൻ, രാമായണം തുടങ്ങിയവ തിരുത്തി എഴുതപ്പെടും 
ലോക്മത്തിന്റ കഷ്ടകാലം ആരംഭിച്ചു കഴിഞ്ഞു .  

നിരീശ്വരൻ 2019-05-25 21:43:42
മനുഷ്യൻ എന്നത്തേക്കാളും സ്വാർത്ഥനായി കഴിഞ്ഞു .  എല്ലാമതങ്ങളും അവരുടെ തത്വ സംഹിതകൾ മാറ്റി എഴുതി . സ്വന്തം കാര്യം അതിൽ കവിഞ്ഞാർക്കും ചിന്തയില്ല. സാമൂഹ്യ ജീവിതവും ഭരണവും ഒക്കെ അത്തരക്കാരുടെ കൈൽ അമർന്നു കൊണ്ടിരിക്കുന്നു .  ദൈവങ്ങൾക്ക് ചെകുത്താന്റെ മുഖഛായ. അവർക്ക് കോമ്പല്ലുകൾ.  അവരുടെ പല്ലുകളിൽ നിന്ന് രക്‌തം ഇറ്റിറ്റു വീഴുന്നു .   അവരുടെ പ്രതിനിധികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികാരം ഏറുന്നു . മോദിയെയും, ട്രംപിനെയും, കിം ജോങ് അണ്ണിനേയും, പുട്ടിനേയും, റോഡ്രിഗോ ഡ്യുട്ടിരൊട്ടെയും ന്യായികരിക്കുന്നവരെ സൂക്ഷിക്കുക. അവർ തക്കം കിട്ടുമ്പോൾ നിങ്ങളെ കൊന്നു തിന്നും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക