Image

രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി.... പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാം, കോണ്‍ഗ്രസില്‍ വീണ്ടും ആശങ്ക!!

Published on 25 May, 2019
രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി.... പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാം, കോണ്‍ഗ്രസില്‍ വീണ്ടും ആശങ്ക!!
ദില്ലി: കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ പാര്‍ട്ടിയില്‍ കടുത്ത തീരുമാനത്തിന് സാധ്യതയൊരുങ്ങുന്നു. താന്‍ പാര്‍ട്ടിയില്‍ തുടരില്ലെന്ന് തന്നെയാണ് രാഹുല്‍ ഗാന്ധി സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹം കടുത്ത വാശിയിലാണ്. താന്‍ ശ്രമിച്ചിട്ടും പാര്‍ട്ടി വിജയിക്കാതിരുന്നത് പോരായ്മയാണെന്ന് രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാനാണ് തീരുമാനം.അതേസമയം സോണിയാ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ രാജിവെക്കരുതെന്നാണ് ആവശ്യപ്പെടുന്നത്. പകരം സ്ഥാനത്ത് തുടരണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ താന്‍ രാജിവെച്ച് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. രാഹുല്‍ രാജിവെക്കില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു. ഞാനടക്കമുള്ള നേതാക്കള്‍ രാജിവെക്കാന്‍ തയ്യാറാണ്. എന്നാല്‍ കൃത്യമായ തീരുമാനം എടുക്കേണ്ടത് രാഹുലാണ്. അദ്ദേഹം രാജിവെക്കില്ലെന്നും ചവാന്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് യോഗം കഴിഞ്ഞതിനാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതില്‍ പാര്‍ട്ടിയില്‍ തീരുമാനിച്ച കാര്യങ്ങളില്‍ കൃത്യമായ പ്രഖ്യാപനമുണ്ടാവും. അതേസമയം മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് എത്തിയിട്ടില്ല. സര്‍ക്കാര്‍ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നതിനിടെ സംസ്ഥാനത്ത് തന്നെ തുടരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. മോദിയെ പോലെ ഒരു വലിയ നേതാവിനെതിരെ ഏതെങ്കിലും തരത്തിലുള്ള പോരാട്ടം കാഴ്ച്ച വെച്ചത് രാഹുല്‍ മാത്രമാണെന്ന് അഭിഷേക് സിംഗ്‌വി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക