Image

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ എം.എല്‍.എയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്‌

Published on 25 April, 2012
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ എം.എല്‍.എയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്‌
ഭൂവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഒഡീഷ എം.എല്‍.എയെ വിട്ടയച്ചതായി റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ച്‌ പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നു. ബി.ജെ.ഡി എംഎല്‍എയായ ജിന ഹിക്കാക്കയെ ഭാര്യ കൗസല്യ, അഭിഭാഷകന്‍ നിഹാര്‍ പട്‌നായിക്‌ എന്നിവവരുടെ സാന്നിധ്യത്തില്‍ അജ്ഞാതസ്ഥലത്തുവെച്ചാണ്‌ മോചിപ്പിച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈമാസം 24-നാണ്‌ എം.എല്‍.എയെ കോരാപുട്ട്‌ ജില്ലയില്‍ നിന്ന്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌.ഹിക്കാക്കയുടെ മോചനത്തിനായി കടുത്ത നിബന്ധനകളായിരുന്നു മാവോവാദികള്‍ ആദ്യം മുന്നോട്ടുവച്ചത്‌. ജയിലില്‍ കഴിയുന്ന 29 പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നായിരുന്നു മാവോവാദികള്‍ ആദ്യം ആവശ്യപ്പെട്ടത്‌. എം.എല്‍.എയുടെ മോചനത്തിനായി സര്‍ക്കാര്‍ നക്‌സല്‍ വേട്ട അവസാനിപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക