Image

ചാരിറ്റി ഓഫ്‌ പ്രവാസി മലയാളി റമദാന്‍ സ്‌നേഹസദസ്സും അത്താഴവിരുന്നും സംഘടിപ്പിച്ചു

Published on 26 May, 2019
ചാരിറ്റി ഓഫ്‌ പ്രവാസി മലയാളി റമദാന്‍ സ്‌നേഹസദസ്സും അത്താഴവിരുന്നും സംഘടിപ്പിച്ചു

റിയാദ്‌: ചാരിറ്റി ഓഫ്‌ പ്രവാസി മലയാളി റമദാന്‍ സ്‌നേഹസദസ്സും അത്താഴ വിരുന്നും സംഘടിപ്പിച്ചു മലാസ്‌ അല്‍ മാസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസദസ്സില്‍ റിയാദിലെ കലാ സാംസ്‌കാരിക ജീവകാരുന്ന്യ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു

റംസാനിലെ വൃതാനുഷ്ട്‌ടാനത്തിലൂടെ നേടുന്ന ആത്മശുദ്ധിയിലൂടെ നന്‍മയും തിന്മയും വേര്‍തിരിച്ച്‌ നാം ആര്‍ജിക്കുന്ന കഴിവുകള്‍ കുടുംബത്തിനും സമൂഹത്തിനും ഉതുകുന്ന രീതിയില്‍ പ്രയോജന പെടുത്തിയാലെ വൃതം കൊണ്ട്‌ ഫലമുള്ളൂവെന്ന്‌ റമദാന്‍ സ്‌നേഹ സദസ്സ്‌ അഭിപ്രായപെട്ടു.

ഡോ: അലിയാര്‍ അബ്ദുല്‍ മജീദ്‌ സാംസ്‌കാരിക സദസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡണ്ട്‌ അയൂബ്‌ കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖപ്രഭാഷണം നടത്തി.

ശിഹാബ്‌ കൊട്ടുകാട്‌. അഷ്‌റഫ്‌ വടക്കേവിള,.സത്താര്‍ കായം കുളം, അബ്ദുള്ള വല്ലാഞ്ചിറ വിജെ നസ്രുദീന്‍, ഷംനാദ്‌ കരുനാഗപ്പള്ളി, നാസര്‍ കാരംന്തുര്‍, റാഫി കൊയിലാണ്ടി. സനൂപ്‌ പയ്യന്നൂര്‍, ഷൈല മജീദ്‌. മൈമൂന അബ്ബാസ്‌.ഷക്കീല വഹാബ്‌., തസ്‌നീം റിയാസ്‌, നൗഫിന സാബു., ഷഫീന, ഷാജഹാന്‍ ചാവക്കാട്‌., രാജന്‍ കാരിച്ചാല്‍, ബൈജു ജോര്‍ജ്‌. നിബു വര്‍ഗീസ്‌. അബ്ദുല്‍ ഗഫൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, എസ്‌ പി ഷാനവാസ്‌. രാജന്‍ നിലമ്പൂര്‍, ജോണ്‍സണ്‍ മാര്‍ക്കോസ്‌ ജോര്‍ജ്‌ വാടാനപ്പള്ളി .യുസഫ്‌ കായംകുളം സുരേഷ്‌ ശങ്കര്‍ ഷിബു , ഉസ്‌മാന്‍.നാസര്‍ കളിവീട്‌. സലാം പെരുമ്പാവൂര്‍ എന്നിവര്‍ സംസാരിച്ചു.

ജലീല്‍ പള്ളാത്തുരുത്തി സ്വാഗതവും സജീര്‍ കലവറ നന്ദിയും പറഞ്ഞു പരിപാടികള്‍ക്ക്‌ റിയാസ്‌ റഹ്മാന്‍. സുനില്‍ ജോര്‍ജ്‌. സലീന ജലീല്‍. രാധിക സുരേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക