Image

പ്രത്യേക ഇനം മൂര്‍ഖനെ ഹൂസ്റ്റണ്‍ സ്റ്റേറ്റ് പാര്‍ക്കില്‍ കണ്ടെത്തി

പി പി ചെറിയാന്‍ Published on 27 May, 2019
പ്രത്യേക ഇനം മൂര്‍ഖനെ ഹൂസ്റ്റണ്‍ സ്റ്റേറ്റ് പാര്‍ക്കില്‍ കണ്ടെത്തി
ഹൂസ്റ്റണ്‍: അടുത്തയിടെയുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഹൂസ്റ്റണ്‍ ബ്രസോസ് ബെന്റ് സ്‌റ്റേറ്റ് പാര്‍ക്കില്‍ പ്രത്യേക ഇനം കോബ്രയെ കണ്ടെത്തിയതായി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.

മെയ് 26 ഞായറാഴ്ചയാണ് യെല്ലൊ, ഗ്രേ, ബ്രൗണ്‍ ഒലീവ്, റഡ് നിറങ്ങളോടെയുള്ള ഈ സര്‍പ്പം മനുഷ്യന് ഭീഷണിയാണെന്നും അധികൃതര്‍ അറിയിച്ചു.

പിടികൂടിയ പുതിയ ഈ മൂര്‍ഖന്റെ ചിത്രം പാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇത്തരം പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒരു പ്രത്യേക തരം മണം പുറപ്പെടുവിക്കുവാന്‍ ഈ പാമ്പിന് കഴിയും.

ഒരു പക്ഷേ വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാമ്പുകളിലെ പ്രത്യേക ഇനമായിരിക്കും ഇതെന്നും പാര്‍ക്ക്  അധികൃതര്‍ പറഞ്ഞു.

ദൃശ്യ സുന്ദരമായ മൂര്‍ഖനെ സംരക്ഷിക്കുവാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രത്യേക ഇനം മൂര്‍ഖനെ ഹൂസ്റ്റണ്‍ സ്റ്റേറ്റ് പാര്‍ക്കില്‍ കണ്ടെത്തിപ്രത്യേക ഇനം മൂര്‍ഖനെ ഹൂസ്റ്റണ്‍ സ്റ്റേറ്റ് പാര്‍ക്കില്‍ കണ്ടെത്തി
Join WhatsApp News
കീരിക്കാടൻ 2019-05-28 18:42:33
മലയാളി മൂർഖൻ ആയിരിക്കും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക