Image

തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍ : സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

Published on 26 April, 2012
തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍ : സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം
തൃശൂര്‍: ടോമിന്‍ .ജെ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം. തച്ചങ്കരിയുടെ പ്രോസിക്യൂഷന്‍ നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവേ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.

പ്രോസിക്യൂഷന് കേന്ദ്രാനുമതി തേടാന്‍ വൈകിയത് എന്തുകൊണ്‌ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അടുത്ത മാസം 25 നകം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് രേഖാമൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രമാണ് തച്ചങ്കരിക്കെതിരേ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി തേടിയത്.

സാങ്കേതികമായ വൈകല്‍ മാത്രമാണുണ്ടായതെന്നും നടപടികള്‍ വൈകിപ്പിക്കുന്നതിന് ബോധപൂര്‍വമായ ഒരു ശ്രമവും കൈക്കൊണ്ടിട്ടില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ കോടതിയില്‍ അറിയിച്ചു. താന്‍ വിജിലന്‍സിന് വേണ്ടിയാണോ സര്‍ക്കാരിന് വേണ്ടിയാണോ ഹാജരായതെന്ന് പോലും ഒരു ഘട്ടത്തില്‍ അഡീഷണല്‍ ലീഗല്‍ അഡൈ്വസറോട് കോടതി ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക