Image

17ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന്‌

Published on 27 May, 2019
17ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന്‌


17ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന്‌ തുടങ്ങും. ജൂണ്‍ പത്തിന്‌ സ്‌പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും.

മെയ്‌ 30ന്‌ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കും. പ്രമുഖ ലോകനേതാക്കള്‍ ചടങ്ങില്‍ അതിഥികളായെത്തിയേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
തുടര്‍ന്ന്‌ 31 ന്‌ ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ്‌ സൂചന.

അതേ സമയം ബജറ്റ്‌ സമ്മേളനം ജൂലായ്‌ 10ഓടെയായിരിക്കും ചേരുകയെന്നാണ്‌ സൂചന. ആരോഗ്യ പ്രശ്‌നങ്ങളുള്ള മുന്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലി മന്ത്രിസഭയിലുണ്ടാകില്ലെന്നാണ്‌ വിവരം.

ഇത്തവണ ലോക്‌സഭയില്‍ വനിതാപ്രാതിനിധ്യം കൂടിയിട്ടുണ്ട്‌. 78 വനിതാ അംഗങ്ങളാണ്‌ ഇത്തവണ ലോക്‌സഭയിലുള്ളത്‌. സഭാചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ത്രീ അംഗസംഖ്യയാണിത്‌. മുമ്പ്‌ 11 ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യമെങ്കില്‍ ഇത്തവണ അത്‌ 14 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിട്ടുണ്ട്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക