Image

ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അധിക വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കാന്‍ കെഎസ്ഇബിക്ക് അനുമതി

Published on 26 April, 2012
ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അധിക വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കാന്‍ കെഎസ്ഇബിക്ക്  അനുമതി
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും അധിക വൈദ്യുതിക്ക് അധിക നിരക്ക് ഈടാക്കാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് അധികമായി ഉപയോഗിക്കുന്ന യൂണിറ്റിന് 10 രൂപ നിരക്കില്‍ ഈടാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കളെ തീരുമാനം ബാധിക്കും. 150 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവരില്‍ നിന്നും 10 രൂപ അധികമായി ഈടാക്കാന്‍ അനുവദിക്കണമെന്നായിരുന്നു കെഎസ്ഇബിയുടെ ശിപാര്‍ശ. കടകളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ മറ്റ് ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക